These are the traits of a successful Entrepreneur, Navas Meeran, Eastern group chairman

ഒരു സ്ഥാപനം എങ്ങനെയാണ് ബില്‍ഡ് ചെയ്‌തെടുക്കുക? തുടക്കക്കാരായ എന്‍ട്രപ്രണേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ ചലഞ്ചാണിത്. സ്ഥാപനത്തിന്റെ വര്‍ക്കിംഗ് പ്രൊസസിലും ഡെയ്‌ലി ആക്ടിവിറ്റികളിലുമൊക്കെ തുടക്കകാലത്ത് കൃത്യമായ മോണിട്ടറിംഗ് ആവശ്യമാണ്. ഒരു എന്‍ട്രപ്രണറെ സംബന്ധിച്ച് സ്ഥാപനം എങ്ങനെ നടത്തിക്കൊണ്ടുപോകണമെന്നത് ഏറ്റവും പ്രധാനമാണെന്ന്
ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറയുന്നു. ഏര്‍ളി എന്‍ട്രപ്രണേഴ്‌സ് മനസിലാക്കിയിരിക്കേണ്ട ചില പാഠങ്ങള്‍ അദ്ദേഹം channeliam.com മായി പങ്കുവെയ്ക്കുന്നു.

ഒപ്പം വേണ്ടവരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

പാര്‍ട്‌ണേഴ്‌സിനെ തെരഞ്ഞെടുക്കുമ്പോഴും സ്ഥാപനത്തിലെ ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോഴും നമുക്ക് ഉചിതമായവരെ സെലക്ട് ചെയ്യുക. നിങ്ങളുടെ സംരംഭക ആശയങ്ങളോട് ചേര്‍ന്നുപോകുന്നവരും അത് മനസിലാക്കുന്നവരുമാകണം. നല്ല ആളുകളുമായി ചേരുമ്പോള്‍ മാത്രമാണ് നമ്മുടെ ചിന്തകളും മെച്ചപ്പെടുക. അതുകൊണ്ടു തന്നെ ഏറ്റവും നല്ല ആളുകളെ വേണം ഉള്‍ക്കൊളളിക്കാന്‍.

തീരുമാനങ്ങള്‍ സിസ്റ്റത്തിന്റെ ഭാഗമാക്കണം

ഒരു സ്ഥാപനത്തെ സംബന്ധിച്ച് ഡിസിഷന്‍ മെയ്ക്കിംഗ് വളരെ പ്രധാനമാണ്. പല കാര്യങ്ങളിലും ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ പെട്ടന്ന് സ്വീകരിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഡിസിഷന്‍ മെയ്ക്കിംഗ് സ്ഥാപനത്തിലെ സിസ്റ്റത്തിന്റെ ഭാഗമാക്കണം. അത്തരം കാര്യങ്ങളില്‍ എപ്പോഴും ഇടപെടേണ്ടി വരുന്നത് കുറയ്ക്കാനും പേഴ്സണല്‍ സ്ട്രെസ് ലഘൂകരിക്കാനും അത് ഏറെ സഹായിക്കും

പഠിച്ചത് പ്രാവര്‍ത്തികമാക്കണം

ലേണിംഗ് പ്രൊസസ് സംരംഭകന് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംരംഭകര്‍ എപ്പോഴും കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ശ്രമിക്കണം. എന്നാല്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരുന്നാല്‍ മാത്രം പ്രയോജനമുണ്ടാകില്ല. പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലാണ് റിസള്‍ട്ട് കിട്ടുന്നത്.

ടെക്‌നോളജിയോടൊപ്പം നില്‍ക്കുക

ഒരു സ്ഥലത്തിരുന്നു തന്നെ എല്ലാ കാര്യങ്ങളും നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയുന്ന ഫെസിലിറ്റിയാണ് ഇന്നുളളത്. ടെക്നോളജി ഡ്രിവണ്‍ ആണ് കാര്യങ്ങള്‍. മാനുഫാക്ചറിംഗ് പ്രൊസസിലും അത് ദൃശ്യമാണ്. പ്രൊഡക്ഷന്‍ കോസ്റ്റ് കുറയ്ക്കുന്നതിനോടൊപ്പം നല്ല റിസള്‍ട്ട് ഉണ്ടാക്കാനും ടെക്‌നോളജി ഇംപ്ലിമെന്റ് ചെയ്യുന്നതിലൂടെ കഴിയും. അതുകൊണ്ടു തന്നെ ഒരു ടെക് സാവിയായിരിക്കാന്‍ സംരംഭകന്‍ ശ്രമിക്കണം.

വേറിട്ട ആശയങ്ങള്‍ക്ക് ശ്രമിക്കുക

ഒരുപാട് ആശയങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. കൂടുതല്‍ ആശയങ്ങള്‍ വരുമ്പോള്‍ നമ്മളും കണ്‍ഫ്യൂസ്ഡ് ആകും. ഉചിതമെന്ന് തോന്നുന്ന ആശയത്തില്‍ മുന്നോട്ടുപോകുകയാണ് വേണ്ടത്. വേറിട്ട ആശയങ്ങള്‍ക്ക് ശ്രമിക്കണം. വര്‍ക്കൗട്ടായാല്‍ പല രീതിയില്‍ റിസള്‍ട്ട് കണ്ടുതുടങ്ങും. അത് പടിപടിയായി മെച്ചപ്പെടുത്തി അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണം

അനുകൂല സാഹചര്യങ്ങള്‍ ബിസിനസിന് പ്രയോജനപ്പെടുത്തണം. ചുരുങ്ങിയ സ്‌പെയ്‌സില്‍ നിന്ന് കാര്യങ്ങളെ കാണരുത്. വിശാലമായ കാഴ്ചപ്പാട് വേണം.

ഗ്രാഫ് പോസിറ്റീവാകണം

ബിസിനസില്‍ ടോപ്പ് ലൈനും ബോട്ടം ലൈനും ഉണ്ടാകും. പക്ഷെ ഗ്രാഫ് എപ്പോഴും പോസിറ്റീവായി നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ബിസിനസിലേക്ക് പണം മുടക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നും അതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version