ഇന്ത്യയുടെ റിയല്‍ പ്രോബ്ലംസിലേക്ക് എന്‍ട്രപ്രണേഴ്സ് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചുതുടങ്ങിയതായി ഗൂഗിള്‍ ഇന്ത്യ എംഡി രാജന് ആനന്ദന്. ടെക്നോളജി ഉപയോഗിച്ച് പരിഹാരം കാണാവുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഇന്ത്യയിലുണ്ട്. യുഎസും ചൈനയും ഉള്‍പ്പെടെയുളള രാജ്യങ്ങളിലെ സക്സസ് മോഡലുകള്‍ ഇന്ത്യയിലും ഇംപ്ലിമെന്റ് ചെയ്യാനാണ് ഇന്ന് ഇവിടുത്തെ എന്‍ട്രപ്രണേഴ്സ് ശ്രമിക്കുന്നത്. മൊബൈലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് ഒരുപാട് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഇന്ത്യയിലെ പല ബേസിക് പ്രശ്നങ്ങളും സോള്‍വ് ചെയ്യുന്നുണ്ട്.
മൊബൈല്‍ ഫസ്റ്റ് കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ് ഇന്ത്യ. 480 മില്യനിലധികം ആളുകളാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതില്‍ 300 മില്യനിലധികവും സ്മാര്‍ട്ട് ഫോണുകള്‍ വഴിയാണ് ഇന്റര്‍നെറ്റിലെത്തുന്നത്. 2020 ഓടെ മൊബൈല്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ 600 മില്യന്‍ കഴിയും. അതുകൊണ്ടു തന്നെ മൊബൈല്‍ ഫസ്റ്റ് സൊല്യൂഷനുകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. എഡ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍ സെക്ടറുകളില്‍ ഉള്‍പ്പെടെ ധാരാളം പ്രശ്നങ്ങള്‍ക്ക് ടെക്നോളജിയിലൂടെ പരിഹാരം കാണാനാകും.
ഹൗസ് ഹോള്‍ഡ് ഫാമിംഗില്‍ മുന്നില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഗ്ലോബല്‍ ഫാം പ്രൊഡക്ടിവിറ്റിയില്‍ അതിന്റെ നേട്ടമുണ്ടാക്കാന്‍ നമുക്ക് കഴിയുന്നില്ല. ടെക്നോളജി പ്രയോജനപ്പെടുത്തിയാല്‍ ഈ മേഖലയില്‍ വളരെ മുന്നിലെത്താന്‍ കഴിയും. ടെക്നോളജി ബെയ്സ്ഡ് ആയ കൂടുതല്‍ സൊല്യൂഷനുകള്‍ ആവശ്യമായി വരുന്ന കാലഘട്ടമാണ് വരാന്‍ പോകുന്നത്. ഇതില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് വഴികാട്ടുന്ന രീതിയിലാണെന്നും രാജന് ആനന്ദന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആദ്യ മൊബൈല്‍ ഇന്‍കുബേറ്ററായ Mobile 10X ഹബ്ബ്, കോഴിക്കോട് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)