ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് ആശാവഹമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പല മേഖലകളിലും റെഡ് ടേപ്പിസം ഇപ്പോഴും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് കടിഞ്ഞാണിടുന്നുണ്ട്. സംരംഭത്തിന് ആവശ്യമായ രേഖകള്‍ നേടിയെടുക്കാനും പ്രൊസീജേഴ്സിനുമായി മാറ്റിവെക്കേണ്ട സമയം ചില്ലറയല്ല. ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ നടക്കുന്നയാളെ സംബന്ധിച്ചിടത്തോളം ഇത് ഉണ്ടാക്കുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ചെറുതല്ല. ഇതിനൊരു മാറ്റം ഇവിടുത്തെ കോര്‍പ്പറേറ്റുകളും ഇന്‍ഡസ്ട്രീസും വിചാരിച്ചാല്‍ മാത്രമേ സാധ്യമാകൂവെന്ന് ബി-ഹബ് ഫൗണ്ടര്‍ അഭിലാഷ് പിള്ള ചൂണ്ടിക്കാട്ടുന്നു.
ഇന്വെസ്റ്റേഴ്സിനേക്കാള് ഇന്ഡസ്ട്രിക്കാണ് ഇന്ത്യയിലെ റിയല്‍ പ്രോബ്ലത്തെ അഡ്രസ് ചെയ്യാന്‍ സാധിക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ആശയവുമായി എത്തുമ്പോള്‍ അവരെ യൂസ് ചെയ്യാനും ലീഡ് ചെയ്യാനും മാര്‍ക്കറ്റിനെക്കുറിച്ച് കൂടുതല്‍ അറിയുന്ന ഇന്‍ഡസ്ട്രീസിനും കോര്‍പ്പറേറ്റ്സിനും കഴിയും. ഒപ്പം പുതിയ ആശയത്തിലൂടെ ഈ മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് സൊല്യുഷന്‍ കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ശ്രമിക്കാം. സ്റ്റാര്‍ട്ടപ്പുകളും ഇന്‍ഡസ്ട്രീസും കോര്‍പ്പറേറ്റ്സും മെര്‍ജ് ചെയ്യുന്നിടത്ത് മാത്രമേ അത്തരമൊരു മാറ്റം സാധ്യമാകൂ.
എല്ലാം മേഖലകളിലും ഡിസ്റപ്ഷന് സംഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ജോയിന്റ് എഫര്‍ട്ടിലൂടെ മാത്രമേ റിയല്‍ പ്രോബ്ലം അഡ്രസ് ചെയ്യപ്പെടൂവെന്ന് അഭിലാഷ് പറയുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ടെക്നിക്കല്‍ സപ്പോര്‍ട്ടും പ്രൊവൈഡ് ചെയ്യുകയാണ് ബി ഹബ്