ഏതാണ്ട് ഒന്ന് ഒന്നര വര്‍ഷം മുന്‍പാണ് അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ഫുള്‍ കോണ്ടാക്റ്റ്, കേരളത്തിലെ ഒരു കമ്പനിയായ പ്രൊഫൗണ്ടിസിനെ അക്വയര്‍ ചെയ്തത്. മലയാളി ടെക് ചെറുപ്പക്കാരുടെ സ്വപ്ന തുല്യമായ ആ നേട്ടം വലിയ പ്രാധാന്യത്തോടെയാണ് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം ചര്‍ച്ചചെയ്തത്. ഒരു അക്വിസിഷന്‍ കേവലം ഫിനാന്‍ഷ്യല്‍ ഗെയ്ന്‍ മാത്രമല്ല ഫൗണ്ടേഴ്സിന് നല്‍കുന്നത്. പ്രത്യകിച്ച് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിന്റെ അക്വിസിഷന്‍ കൂടിയാകുമ്പോൾ . പ്രൊഫൗണ്ടിസ് കോഫൗണ്ടര്‍ അര്ജ്ജുന് പിള്ള അക്വിസിഷന്‍ ശേഷം ഇന്ന് ഫുള്‍ കോണ്ടാക്റ്റിന്റെ ഡാറ്റാ സ്ട്രാറ്റജി ഹെഡ്ഡാണ്.
അമേരിക്കയിലെ ഫുള്‍ കോണ്ടാക്റ്റ് ഓഫീസിലെ അസൈമെന്റിനിടയില് കൊച്ചിയിലെത്തിയ അര്ജ്ജുന് ചാനല്‍ഐആം ഡോട്ട് കോമിനോട് സംസാരിക്കുക്കവേ, എങ്ങനെയാണ് യുഎസ് കമ്പനിയുടെ അക്വിസിഷന്‍ വ്യക്തിപരമായി ഫൗണ്ടേഴ്സിനേയും, കമ്പനിയെ ആകമാനവും മാറ്റിമറിച്ചതെന്ന് വ്യക്തമാക്കുന്നു. (വീഡിയോ കാണുക)
ഫുള്കോണ്ടാക്റ്റിന്റെ അക്വിസിഷനോടെ ലോക മാര്‍ക്കറ്റില്‍ മത്സരിക്കാനുള്ള ഓപ്പര്‍ച്യൂണിറ്റിയാണ് പ്രൊഫൗണ്ടിസിന് നല്‍കിയത്. ഗ്ലോബലി കസ്റ്റമേഴ്സിനെ പ്രതീക്ഷിക്കുന്ന ഒരു പ്രൊഡക്റ്റാണ് സ്റ്റാര്ട്ടപ്പുകള്ക്കുള്ളതെങ്കില് ആ വലിയ കസ്റ്റമര്‍ ബേസ് കണ്ടെത്താനും റീച്ചു ചെയ്യാനും കമ്പനിക്ക് കഴിയണം. അതിനായി സ്റ്റേറ്റ്സ് ഉള്‍പ്പെടെയുള്ള വലിയ മാര്‍ക്കറ്റ പ്ലെയിസുകളില് വിസിറ്റ് ചെയ്യാനുള്ള ശ്രമം സ്റ്റാര്‍ട്ടപ്പുകള്‍ നടത്തണമെന്നും അര്ജ്ജുന് പറയുന്നു. (വീഡിയോ കാണുക)