BSE to list startups next month, platform to launch on July 9th

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബോംബെ സ്റ്റോക്ക് എക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. ജൂലൈ 9 മുതല്‍ BSE സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോം നിലവില്‍ വരും. ലൈഫ് സയന്‍സ്, ബയോടെക്നോളജി, ത്രീഡി പ്രിന്റിംഗ് , ബിഗ് ഡാറ്റ , ഇ കൊമേഴ്സ്, റോബോട്ടിക്സ് , സ്പെയ്സ് ടെക്നോളജി , ജനറ്റിക് എഞ്ചിനീയറിംഗ് , Al , VR, ഡ്രോണ്‍ ടെക്നോളജി തുടങ്ങിയ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലിസ്റ്റ് ചെയ്യാന്‍ അവസരം ലഭിക്കും.

കുറഞ്ഞത് ഒരു കോടി രൂപയുടെ പ്രീ ഇഷ്യൂ പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപ്പിറ്റല്‍ ഉണ്ടാകണം, QIB ഇന്‍വെസ്റ്റേഴ്സിന്റെയോ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിന്റെയോ നിക്ഷേപം വേണം, പോസിറ്റീവ് നെറ്റ് വര്‍ത്ത് ഷോക്കേസ് ചെയ്യണം എന്നിവയാണ് പ്രധാന നിബന്ധനങ്ങള്‍. ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് ഫയല്‍ ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ടപ്പ് മൂന്ന് വര്‍ഷം തികച്ചിരിക്കണം. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ വൈന്‍ഡിംഗ് അപ്പ് പെറ്റീഷനോ ബാങ്ക്റപ്റ്റി നടപടികളോ നേരിടുന്ന സ്ഥാപനങ്ങള്‍ ആകരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

രാജ്യത്തെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തെ വലിയ അളവില്‍ സഹായിക്കുന്നതാണ് പുതിയ നീക്കം. ന്യൂ ഏജ് ടെക്നോളജി സംരംഭങ്ങളെ ബൂസ്റ്റ് ചെയ്യാന്‍ പുതിയ നീക്കം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version