ഷീല കൊച്ചൗസേഫ്, വി-സ്റ്റാര്‍ എംഡി- അഞ്ച് സക്‌സസ് ഫാക്ടേഴ്‌സ് പങ്കുവെയ്ക്കുകയാണ്

ഏതൊരു പ്രൊഡക്ടും മികച്ച ബ്രാന്‍ഡിന് കീഴിലാണെങ്കില്‍ പകുതി വിജയിച്ചുവെന്ന് പറയാം. എങ്ങനെയാണ് ഒരു നല്ല ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുന്നത്? ഒരു സംരംഭത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവുമധികം കൗണ്ട് ചെയ്യപ്പെടുന്ന ഘടകവും ബ്രാന്‍ഡ് വാല്യുവാണ്. മികച്ച ബ്രാന്‍ഡിന് വേണ്ട അഞ്ച് സക്‌സസ് ഫാക്ടേഴ്‌സ് പങ്കുവെയ്ക്കുകയാണ് വി-സ്റ്റാര്‍ എംഡി ഷീല കൊച്ചൗസേഫ്.

1) ക്വാളിറ്റി പ്രൊഡക്ട്

പ്രൊഡക്ടുകളാണ് ഏതൊരു ബ്രാന്‍ഡിന്റെയും മുഖമുദ്ര. ബ്രാന്‍ഡിനെ ഐഡന്റിഫൈ ചെയ്യുന്നതു തന്നെ പ്രൊഡക്ടുകളുടെ ക്വാളിറ്റിയിലൂടെയാണ്. കസ്റ്റമറുടെ ആവശ്യം അറിഞ്ഞുളള നിലവാരമുളള പ്രൊഡക്ടുകളാണ് ബ്രാന്‍ഡുകളുടെ സ്വീകാര്യത ഉയര്‍ത്തുന്നത്.

2) മികച്ച കസ്റ്റമര്‍ സര്‍വ്വീസ്

ചെറുസംരംഭങ്ങള്‍ക്കും വമ്പന്‍ ബ്രാന്‍ഡുകള്‍ക്കും കസ്റ്റമേഴ്‌സാണ് എല്ലാം. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വ്വീസ് നല്‍കേണ്ടത് ഒരു നല്ല ബ്രാന്‍ഡിന്റെ മുഖ്യ ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. നല്ല കസ്റ്റമര്‍ സര്‍വ്വീസിലൂടെ മാത്രം ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനത്തെയും റീമാര്‍ക്കറ്റ് ചെയ്യാന്‍ കഴിയും.

3) റീസണബിള്‍ പ്രൈസ്

പ്രൊഡക്ടിന്റെ ഡിമാന്റ് ഉയര്‍ത്തുന്നതില്‍ അതിന്റെ വില വലിയ ഒരു ഘടകമാണ്. റീസണബിള്‍ പ്രൈസാണ് പ്രൊഡക്ടുകളുടെ ഇനീഷ്യല്‍ മൂവിങിന് ഏറ്റവും അനുയോജ്യം.

4) പ്ലെയ്‌സ്‌മെന്റ്

നല്ല പ്രൊഡക്ട് ക്രിയേറ്റ് ചെയ്തിട്ട് മാത്രം കാര്യമില്ല. അത് മികച്ച രീതിയില്‍ പ്ലെയ്‌സ് ചെയ്യാനും സംരംഭകന് കഴിയണം. പ്രൊഡക്ട് പ്ലെയ്‌സ്‌മെന്റ് ഏതൊരു ബ്രാന്‍ഡിനും ചലഞ്ചിംഗ് ആണ്.

5) അഡ്വര്‍ടൈസ്‌മെന്റ്

പരസ്യങ്ങളാണ് ബ്രാന്‍ഡ് അവെയര്‍നെസ് ഉണ്ടാക്കുന്നത്. കൂടുതല്‍ പേരിലേക്ക് ബ്രാന്‍ഡ് നെയിം എത്തിക്കാന്‍ പരസ്യങ്ങളിലൂടെ കഴിയും. ഉപഭോക്താക്കളെ സ്വാധീനിക്കുന്ന വ്യത്യസ്തമായ പരസ്യരീതികള്‍ അവലംബിക്കാം. മനസില്‍ പതിയുന്ന നല്ല പരസ്യങ്ങളിലൂടെ മാത്രം ഒരു ബ്രാന്‍ഡിനെ ഓര്‍ത്തിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version