BestDoc transform health-care system,  Startups can explore these opportunities

ഹെല്‍ത്ത്കെയര്‍ സെക്ടറില്‍ അനിവാര്യമായ ഡിസ്‌റപ്ഷന് തിരികൊളുത്തുകയാണ് ബെസ്റ്റ് ഡോക്ക് എന്ന ഇന്റലിജന്റ് പേഷ്യന്റ് റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ആപ്പ്. യുവ എന്‍ട്രപ്രണറും ഡെലിവര്‍ ഡോട്ട് കോം കോ-ഫൗണ്ടറുമായിരുന്ന അഫ്സല്‍ സാലുവാണ് ബെസ്റ്റ് ഡോക്കിന്റെ ആശയത്തിന് പിന്നില്‍. ഡോക്ടേഴ്‌സിന്റെ അപ്പോയിന്‍മെന്റുകളും അതേക്കുറിച്ച് പേഷ്യന്റ്‌സിനെ കൃത്യസമയത്ത് അലെര്‍ട്ട് ചെയ്യുന്നതും മുതല്‍ പേഷ്യന്റ്സിന്റെ മെഡിക്കല്‍ ഹിസ്റ്ററി വരെ സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ ബെസ്റ്റ് ഡോക്ക് ലഭ്യമാക്കുന്നു.

കേരളത്തിന്റെ പബ്ലിക് ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ പോലും അഡോപ്റ്റ് ചെയ്യാവുന്ന മോഡലാണ് ബെസ്റ്റ് ഡോക്ക് മുന്നോട്ടുവെയ്ക്കുന്നത്. ഇന്ത്യ കൂടാതെ യുഎസ്, യുകെ, മാലിദ്വീപ്, യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍ തുടങ്ങിയ 10 രാജ്യങ്ങളില്‍ ബെസ്റ്റ് ഡോക്ക് ആപ്പ് അവെയ്‌ലബിളാണ്. ബുക്കിംഗ് കൗണ്ടറുകളിലെ ക്യൂ കുറയ്ക്കാനും പേഷ്യന്റ്‌സിനെ ഇഫക്ടീവായി മാനേജ് ചെയ്യാനും കഴിയുന്നുവെന്നതാണ് ആശുപത്രികള്‍ക്ക് ഗുണമാകുന്നത്. ഡോക്ടേഴ്‌സിന്റെ അവെയ്‌ലബിലിറ്റിയില്‍ ലാസ്റ്റ് മിനിറ്റ് അപ്‌ഡേറ്റ് പോലും സാധ്യമാണ്.

ടെക്‌നോളജി മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ക്ക് അനന്തവും അപാരവുമായ സാധ്യതയാണെന്ന് അഫ്‌സല്‍ സാലു പറയുന്നു. ഹെല്‍ത്ത് കെയര്‍ ഡാറ്റകള്‍ കൃത്യമായി മൈന്‍ ചെയ്താല്‍ അസാധ്യമെന്ന് കരുതിയ പലതും നേടാനാകും. ഓരോ കാറ്റഗറിയില്‍ ഉളളവര്‍ക്ക് ഏതൊക്കെ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വരെ ഇതിലൂടെ പ്രഡിക്ട് ചെയ്യാന്‍ കഴിയും. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കണ്ണ് വയ്ക്കാവുന്ന വലിയ മേഖലയായി മെഡിക്കല്‍ ഇന്‍ഡസ്ട്രി മാറുകയാണെന്ന് അഫ്‌സല്‍ സാലു ചൂണ്ടിക്കാട്ടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version