മൈക്രോസോഫ്റ്റുമായി കൈകോർത്ത് ഇന്ത്യൻ എഡ്‌ടെക് സ്ഥാപനമായ ഫിസിക്‌സ്‌വാല (PhysicsWallah). വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോഴ്‌സുകൾ അവതരിപ്പിക്കാനായാണ് ഫിസിക്‌സ്‌വാല-മൈക്രോസോഫ്റ്റ് സഹകരണം. ജനറേറ്റീവ് എഐ, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് മൈക്രോസോഫ്റ്റുമായി ചേർന്ന് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നൽകുന്നത്.
മൈക്രോസോഫ്റ്റ് കോപൈലറ്റ്, പവർ ബിഐ തുടങ്ങി അത്യാധുനിക ടൂളുകൾ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനം വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭ്യമാകും. ഫിസിക്‌സ്‌വാലയുടെ കീഴിലുള്ള സ്കില്ലിംഗ് വിഭാഗമായ ‘പിഡബ്ല്യു സ്കിൽസ്’ വഴിയാണ് ഈ പ്രോഗ്രാമുകൾ പഠിപ്പിക്കുന്നത്. അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി കോഴ്‌സിന്റെ പ്രാരംഭ ഭാഗങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫിസിക്‌സ്‌വാലയും മൈക്രോസോഫ്റ്റും സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
PhysicsWallah joins forces with Microsoft to offer specialized certification programs in Generative AI, Data Analytics, and Digital Marketing. Gain practical skills with tools like Copilot and Power BI
