ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (HAL) സ്കൈപൾസ് സൊല്യൂഷൻസും ചേർന്ന് 2,491 കോടി രൂപയുടെ 30 ഹെലികോപ്റ്റർ പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഹെലികോപ്റ്ററുകളുടെ ഏറ്റെടുക്കൽ, ധനസഹായം, ലീസിങ്, വിന്യാസം, ലൈഫ് സൈക്കിൾ പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ഗിഫ്റ്റ് സിറ്റി ഐ.എഫ്.എസ്.സി. വഴി ധനകാര്യ, ലീസിങ് ഘടനകൾ പരിശോധിക്കുന്ന ഈ പദ്ധതിയിലൂടെ 2027-29 കാലയളവിൽ ആദ്യ ഘട്ടമായി 10 ഹെലികോപ്റ്ററുകളും, 2030 മുതൽ 20 അധിക ഹെലികോപ്റ്ററുകളും ലഭ്യമാക്കും.

അടിയന്തര വൈദ്യസഹായം, ദുരന്ത നിവാരണം, രക്ഷാപ്രവർത്തനം, ടൂറിസം, സർക്കാർ വ്യോമയാനം തുടങ്ങിയ വിവിധ മേഖലകളിൽ തദ്ദേശീയമായി നിർമ്മിച്ച ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്പെയർ പാർട്സ്, അറ്റകുറ്റപ്പണികൾ, പരിശീലനം എന്നിവ ഉൾപ്പെടുന്ന സമഗ്ര ലൈഫ് സൈക്കിൾ പിന്തുണയും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ പദ്ധതിയിലൂടെ വ്യോമയാന മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും രാജ്യത്തിന്റെ വിവിധ സേവന മേഖലകൾക്ക് ഇത് കരുത്താകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു
Hindustan Aeronautics Limited (HAL) and SkyPulse Solutions sign a ₹2,491 crore MoU to procure and deploy 30 indigenously built helicopters for medical, disaster relief, and tourism services