കേരളത്തിലെ വ്യവസായ മേഖലക്ക് പ്രചോദനമായി 2,500 കോടി രൂപയുടെ വരുമാന വർധനവിന്റെ മികവിൽ തിരുവനന്തപുരം ടെക്നോപാർക്ക്. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 17,092 കോടി രൂപയുടെ (1.78 ബില്യണ്‍ യുഎസ് ഡോളര്‍)  സോഫ്റ്റ്‌വെയര്‍ കയറ്റുമതി വരുമാനം നേടി മികച്ച നേട്ടം കൈവരിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രതിവര്‍ഷ വളര്‍ച്ചയില്‍ ഏകദേശം 17.3 %വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.  2024-25 സാമ്പത്തിക വര്‍ഷത്തിലെ 14,575 കോടി രൂപയില്‍ നിന്നാണ്  കയറ്റുമതി വരുമാനം 17,092 കോടി രൂപയായി ഉയര്‍ന്നത്.


768.63 ഏക്കറിലായി 13.147 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ടെക്നോപാര്‍ക്കില്‍ 540 ഐടി/ഐടി ഇതര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 84,000 നേരിട്ടുള്ള തൊഴിലവസരങ്ങളും രണ്ട് ലക്ഷത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തെ പ്രമുഖ ഐടി ഹബ്ബുകളില്‍ ഒന്നായി തുടരുകയാണ്  ടെക്നോപാര്‍ക്ക് .

ബിസിനസ് വളര്‍ച്ച, നൂതനാശയങ്ങള്‍, മികച്ച തൊഴില്‍ അന്തരീക്ഷം എന്നിവയിലെ മികവിന് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെ പുരസ്കാരങ്ങളാണ് കഴിഞ്ഞ വര്‍ഷം ടെക്നോപാര്‍ക്കിലെ കമ്പനികള്‍ നേടിയെടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ ഒരു ഡൈനാമിക് ഹബ്ബായി ടെക്നോപാര്‍ക്ക് വികസിച്ചിട്ടുണ്ട്.  

കഴക്കൂട്ടം മുതല്‍ കോവളം വരെയുള്ള ദേശീയപാതയോരത്ത് സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഐടി ഇടനാഴിയായ ടെക്നോപാര്‍ക്ക് കാലക്രമേണ ഹൈ-ടെക് പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി. രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നെന്ന ടെക്നോപാര്‍ക്കിന്‍റെ സ്ഥാനം ദൃഢമാക്കാന്‍ ഫേസ് III, ഫേസ് IV ക്യാമ്പസുകളില്‍ നിലവില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സഹായകമാകും.

 
കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെ കരുത്തിന്‍റെ തെളിവാണ് ടെക്നോപാര്‍ക്കില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതിയിലെ വലിയ വളര്‍ച്ചയെന്ന് ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു.  



Technopark, India’s first IT park, recorded software export revenue of ₹17,092 crore (USD 1.78 billion) during the 2025–26 financial year. Spread across 768.63 acres with a built-up area of 13.147 million sq. ft., Technopark is home to 540 IT and non-IT companies.With 84,000 direct jobs and more than two lakh indirect employment opportunities, Technopark continues to rank among India’s leading IT hubs.Technopark has also evolved into a dynamic hub within one of India’s fastest-growing startup ecosystems, further strengthening its role in technology, innovation and entrepreneurship.

Share.
Leave A Reply

Exit mobile version