കേരളത്തിൽ സഹകരണമേഖലയിൽ നിന്നും ഇതുവരെ തുടങ്ങാത്ത ഒരു സംരംഭമുണ്ടെങ്കിൽ അത് ഒരു വിമാന കമ്പനിയായിരുന്നു. അതിനുമൊരു പരിഹാരമാകുകയാണ് ‘കോ-കേരള’ ‘Co-Kerala”. വിമാനത്തിന്റെ പേര് കോ എയർ ‘CoAir എന്നാകും.

സംസ്ഥാനത്ത് സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കാനുള്ള ബൃഹദ് പദ്ധതിക്ക് സഹകരണ വകുപ്പിന്‍റെ അനുമതി ലഭിച്ചു കഴിഞ്ഞു. പ്രവാസി മലയാളികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ വിമാനയാത്ര ഉറപ്പാക്കുന്ന ‘കോ-കേരള’ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ഔദ്യോഗികമായി ആരംഭിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി ‘കേരള സിവില്‍ ഏവിയേഷന്‍ സഹകരണ സംഘം’ രജിസ്റ്റര്‍ ചെയ്യാന്‍ സഹകരണ രജിസ്ട്രാര്‍ അനുമതി നല്‍കി.
സഹകരണ സംഘത്തിന് നേരിട്ട് വിമാന സര്‍വ്വീസ് നടത്താന്‍ അനുമതി ലഭ്യമല്ലാത്തതിനാൽ പ്രത്യേക കമ്പനി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാൻ ആയിട്ടാകും കമ്പനി രൂപീകരിക്കുക . അടുത്ത ഓണത്തിന് വിമാന സര്‍വ്വീസ് യാഥാര്‍ത്ഥ്യമാവുമെന്നാണ് പ്രതീക്ഷ. 200 സഹകരണ സംഘങ്ങളില്‍ നിന്ന് 2 കോടി രൂപ വീതം സ്വരൂപിക്കും. ആദ്യം രണ്ട് വിമാനങ്ങള്‍ വാടകക്കെടുത്ത് സര്‍വീസ് തുടങ്ങും. ആഭ്യന്തര സര്‍വീസുകളാണ് ആദ്യം തുടങ്ങുക. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളേയും ബന്ധിപ്പിച്ചാവും സര്‍വീസ്. ചുരുങ്ങിയ നിരക്കില്‍ സാധാരണക്കാര്‍ക്ക് കൂടി വിമാനയാത്രക്ക് അവസരം നല്‍കുന്നതാണ് പദ്ധതി
പ്രവാസി മലയാളികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ വിമാനയാത്ര ഉറപ്പാക്കുന്ന ‘കോ-കേരള’ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ഔദ്യോഗികമായി ആരംഭിച്ചു. വരുന്ന ഓണക്കാലത്തോടെ ആദ്യ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ചീഫ് പ്രൊമോട്ടറായ സി.എന്‍. വിജയകൃഷ്ണന്‍ അറിയിച്ചു. ഇതോടെ കമ്പനി രജിസ്റ്റർ ചെയ്യാനുള്ള പ്രാരംഭ ഓഹരി മൂലധനമായി 27 ലക്ഷം രൂപ കഴിഞ്ഞ ദിവസം കേരള ബാങ്കിന്‍റെ ശാഖയില്‍ അടച്ചു കഴിഞ്ഞു.
Kerala is moving ahead with plans to launch its own airline, ‘Co-Kerala,’ under the cooperative sector. The ambitious project has received approval from the Cooperation Department, paving the way for its initial implementation.The Co-Kerala project aims to provide affordable air travel, particularly for Non-Resident Keralites (NRKs) and the general public.The Registrar of Cooperative Societies has granted permission to register the Kerala Civil Aviation Cooperative Society to implement the project.Since a cooperative society cannot directly operate commercial airline services, a separate company will be formed, with the Chief Minister as its Chairman.As part of the proposed funding model, ₹2 crore each will be mobilised from 200 cooperative societies.
Kerala initiates plans to launch ‘CoAir’ under the ‘Co-Kerala’ cooperative sector project, providing affordable air travel for Non-Resident Keralites and the general public.