എടിഎം കാര്‍ഡുകളും ഡിജിറ്റല്‍ പണമിടപാടുമൊക്കെ എന്‍ട്രപ്രണേഴ്‌സിനും ഒഴിവാക്കാനാകില്ല. എന്നാല്‍ ഭൂരിപക്ഷം എന്‍ട്രപ്രണേഴ്‌സും മറ്റൊരാള്‍ വശം, അതായത് റിലേറ്റീവ്‌സോ, ഓഫീസിലുള്ളവരോ മുഖാന്തിരം എടിഎം കാര്‍ഡുപയോഗിച്ച് പണം എടുക്കാറുണ്ട്. ബിസിനസ് തിരക്കാണ് കാരണം. പക്ഷെ അടിയന്തരഘട്ടങ്ങളിലായാലും ഒരാളുടെ എടിഎം കാര്‍ഡ് കുടുംബാംഗങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ അവകാശമില്ലെന്നതാണ് വസ്തുത.
എടിഎം കാര്‍ഡുകള്‍ രഹസ്യ സ്വഭാവമുളള സ്വകാര്യ സ്വത്താണ്. എടിഎം ഇടപാടിനിടെ പണം നഷ്ടപ്പെട്ടാല്‍ തിരിച്ചുതരാന്‍ ബാങ്ക് ലയബളില്ല. ഇത് സംബന്ധിച്ച ബാങ്കുകളുടെ നിയമവാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് അടുത്തിടെ ബംഗലൂരു കണ്‍സ്യൂമര്‍ കോടതി പുറപ്പെടുവിച്ച വിധി. ഭര്‍ത്താവ് ഉപയോഗിച്ചതുകൊണ്ട് മാത്രം ഭാര്യയുടെ എടിഎം കാര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ട പണം തിരികെ നല്‍കേണ്ടെന്നായിരുന്നു ഉത്തരവ്. 2013 ല്‍ മെഷീനില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ 25,000 രൂപ നഷ്ടമായത് സംബന്ധിച്ച കേസിലാണ് കോടതിയുടെ നിര്‍ണായക വിധി.
ബാങ്കിന്റെ ഹയര്‍ അതോറിറ്റിയിലും പിന്നീട് ബാങ്കിംഗ് ഓംബുഡ്‌സ്മാനിലും പരാതിപ്പെട്ട ശേഷമാണ് കേസ് കണ്‍സ്യൂമര്‍ കോടതിയിലെത്തിയത്. പിന്‍ നമ്പര്‍ ഷെയര്‍ ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ് ഓംബുഡ്‌സ്മാന്‍ കേസ് തളളിയത്. എടിഎം പിന്‍ നമ്പരോ കാര്‍ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ മറ്റൊരാളോട് വെളിപ്പെടുത്തരുതെന്നാണ് ബാങ്കിന്റെ നിബന്ധന. ഏതെങ്കിലും സാഹചര്യത്തില്‍ പണം നഷ്ടപ്പെട്ടാല്‍ നോണ്‍ ട്രാന്‍സ്ഫറബിള്‍ റൂള്‍ ചൂണ്ടിക്കാട്ടി ബാങ്കിന് ക്ലെയിം തളളാം. എടിഎം കൗണ്ടറില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളില്‍ ഭാര്യ ഇല്ലാതിരുന്നതും തെളിവായി സ്വീകരിക്കപ്പെട്ടു.
എമര്‍ജന്‍സി സിറ്റ്വേഷനില്‍ പോലും നെറ്റ് ബാങ്കിംഗിനെയോ മൊബൈല്‍ ബാങ്കിംഗിനെയോ ആശ്രയിക്കണമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴിയോ യുപിഐയിലൂടെയോ മറ്റ് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ജോയിന്റ് അ്ക്കൗണ്ടുകളാണ് മറ്റൊരു വഴി. ഹസ്ബന്റിനും വൈഫിനും ഒരാളുടെ അസാന്നിധ്യത്തില്‍ മാറിമാറി ഉപയോഗിക്കാനാകും.