പുതിയ ഇനീഷ്യേറ്റീവ്സും സംരംഭവുമെല്ലാം ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോവുക അസാധ്യമാണ്. നെറ്റവര്ക്കിങ്ങിന്റെയും ഒരുമിച്ചുള്ള ഇനിഷ്യേറ്റീവിന്റേയും കാലമാണ് ഇനി. ഇതിനായി കോവര്‍ക്കിംഗ് സ്പേസുകളും ഷെയേര്‍ഡ് സ്പേസുകളും ബാംഗ്ലൂരിലും പല മെട്രോകളിലും സജീവമാണ്. അന്താരാഷ്ട്ര മികവോടെ തിരുവനന്തപുരത്ത് ആരംഭിച്ച കോവര്‍ക്കിംഗ് സ്പേസാണ് ഹാച്ച് സ്പേസ്. ശാസ്തമംഗലത്ത് തുടങ്ങിയ ഹാച്ച് സ്പേസ് 4000 സ്ക്വയര്‍ഫീറ്റില്‍ വര്‍ക്കിംഗ് സ്പേസ് ഒരുക്കി സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്സിനും പുതിയ വര്‍ക്ക് കള്‍ച്ചര്‍ തുറന്നുകൊടുക്കുന്നു.
ഫ്രീലാന്‍സേഴ്സ്, സ്റ്റാര്‍ട്ടപ്സ്, എന്റര്‍പ്രൈസസ്, എന്‍ട്രപ്രണേഴ്സ് എന്നിവര്‍ക്കുള്ള എക്കോഫ്രണ്ട്ലിയായ ഇത്തരം കോവര്‍ക്കിംഗ് സ്പേസ്, കോംപറ്റീഷനേക്കാള്‍ കൊലാബ്രേഷനിലൂടെ വളരുക എന്ന കോണ്‍സെപ്റ്റാണ് ലക്ഷ്യമിടുന്നത്. ഹാച്ച് സ്പേസ് കോ വര്‍ക്കിംഗ് സെന്റര്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റിന് വേഗം പകരാന്‍ പുതിയ കമ്പനികള്‍ മുന്നോട്ട് വരുമ്പോള്‍ ഐടി പാര്‍ക്കുകളിലെ സ്ഥലപരിമിതികള്‍ക്ക് കൂടി സൊല്യൂഷനാകുകയാണെന്ന് ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി.
നെറ്റ് വര്ക്കിംഗിങ്ങിന്റെയും മെന്ററിംഗിന്റെയും മാര്‍ക്കറ്റിംഗിന്റെയും സാധ്യതകളിലൂടെ ഓണ്ട്രപ്രണര്്ഷിപ് വളരുന്നത് ഇത്തരം കണ്ടംപററി കോ-വര്‍ക്കിംഗ് സ്പേസുകളിലൂടെയാണന്ന് ഹാച്ച് സ്പേസ് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ നേവിയിലെ നേവല്‍ ആര്‍ക്കിടെക്റ്റായിരുന്ന കമാന്‍ഡര്‍ ആര്.ആര് ഷിബുവാണ് ഹാച്ച് സ്പേസിന്റെ ഫൗണ്ടര്‍. ഷിപ്പിലെ സ്പേസ് യൂട്ടിലൈസേഷന്‍ കണ്‍സെപ്റ്റാണ് ഹാച്ച് സ്പേസില്‍ അഡാപ്ട് ചെയ്തിരിക്കുന്നത്. സിംഗിള്‍ സീറ്റ്, കാബിന് സ്പേസ്, കോണ്‍ഫറന്‍സ് റൂമുകള്‍ ഇവിടെ സജ്ജമാണ്.ഹാച്ച് സ്പേസ് സംരംഭകരുടെ ലോഞ്ച്പാഡായി മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കമാന്‍ഡര്‍ ഷിബു പറഞ്ഞു. ആര്‍ട്ട്, കള്‍ച്ചര്‍, സംരംഭം മാത്രമല്ല ഏത് ഇന്നവേറ്റീവിനും കമ്മ്യൂണിറ്റികള്‍ക്കും ശാസ്തമംഗലത്തെ ഹാച്ച് സ്പേസ് യൂട്ട്ലൈസ് ചെയ്യാം.