Robotics and AI needs thought oriented Education system ; Dr.Prahlad Vadakkepat

റോബോട്ടിക്‌സും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെയുളള ടെക്‌നോളജികള്‍ ലോകത്തെ മാറ്റിമറിക്കാന്‍ തയ്യാറെടുക്കുന്നു. ഇതുവരെ മനുഷ്യര്‍ പരിചയിച്ച ജീവിതരീതികള്‍ പലതും ഇതോടെ മാറും. ടെക്‌നോളജിയുടെ വിപുലമായ സ്വാധീനം എല്ലാ മേഖലകളിലും കടന്നുവരുമ്പോള്‍ നമ്മുടെ എഡ്യുക്കേഷന്‍ സിസ്റ്റത്തില്‍ അതനുസരിച്ചുളള മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന റോബോട്ടിക് സയന്റിസ്റ്റും നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ അസോസിയേറ്റ് പ്രഫസറുമായ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് അഭിപ്രായപ്പെടുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരെയേറെ പണം ചെലവഴിക്കുന്ന നമ്മള്‍ വിദ്യാഭ്യാസ മേഖലയില്‍ അത്തരമൊരു ഇക്കോസിസ്റ്റം ഡെവലപ്പ് ചെയ്യുന്നില്ലെന്ന് ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് ചൂണ്ടിക്കാട്ടി. വരുന്ന പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ മാറ്റങ്ങളാണ് ഉണ്ടാകുക. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ നയങ്ങളിലും സിലബസുകളിലുമൊക്കെ ഇതനുസരിച്ചുളള മാറ്റങ്ങള്‍ ഉണ്ടാകണം. തിയറി ഓഫ് തിങ്കിംഗിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു പ്രാധാന്യവുമില്ല. പക്ഷെ അന്താരാഷ്ട്ര തലത്തില്‍ തിയറി ഓഫ് തിങ്കിംഗും തിയറി ഓഫ് നോളജും വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രാധാന്യത്തോടെയാണ് വര്‍ക്കൗട്ട് ചെയ്യുന്നത്.

ഓര്‍ത്തിരിക്കുന്നതിലുപരി കണ്‍സെപ്റ്റുകള്‍ മനസിലാക്കുന്ന തലത്തിലേക്കാണ് മാറേണ്ടത്. അപ്ലിക്കേഷന്‍ ഓറിയന്റഡ് അബ്‌സ്ട്രാക്ട് കണ്‍സെപ്റ്റുകളെക്കുറിച്ച് ചിന്തിപ്പിക്കുകയും അതിനായി വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്യണം. നമ്മുടെ ശാസ്ത്രലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് സമൂഹം മനസിലാക്കണം. എങ്കില്‍ മാത്രമേ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മികച്ച ഗൈഡന്‍സ് നല്‍കാനാകൂ.

വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം മാറ്റങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയാണ് ആദ്യം വേണ്ടതെന്നും ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട് സോക്കര്‍ അസോസിയേഷനിലൂടെ ഉള്‍പ്പെടെ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഡെവലപ്പ്‌മെന്റില്‍ സ്‌പെഷലൈസ് ചെയ്ത എക്‌സ്‌പേര്‍ട്ടാണ് ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്.

Education to be keenly focused on thought oriented process which is not in our education system so far. Dr Prahlad Vadakkepat, Associate Professor, ECE, NUS, Singapore on conveying his views on education on Channeliam.com said robotics and artificial intelligence are to transform our society in to a different plane over next decade. In order to cope that technological change, our education system need to change from the conventional system of memorizing to the system of thinking. He advocates educationist in our nation to develop a student generation who can think differently. He strongly calls for abandon the conventional memorizing pattern of education which is not creative. To nurture a thought based student generation, the role of parents and the society is more important than the educationists, Prahlad opinionated. Parents should not interfere children on studies and let them think creatively. Society must have an awareness on the development taking place on scientific world. So that to help students to transfer to a thinking and application oriented world of education.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version