മിക്ക സ്റ്റാര്‍ട്ടപ്പുകളും പ്രോട്ടോടൈപ്പിന് ശേഷം സ്കെയിലപ്പ് സ്റ്റേജില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?. ആശയത്തില്‍ മാത്രമല്ല എക്സിക്യൂഷനിലും സക്സസിലേക്കുമൊക്കെ ഫൗണ്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണത്. പ്രോട്ടോടൈപ്പ് സ്റ്റേജില്‍ സംരംഭകര്‍ക്ക് ചലഞ്ചിംഗ് ആയ X ഫാക്ടേഴ്സ് 10X ലേക്ക് ഉയരുമ്പോള്‍ അത് മാനേജ് ചെയ്യാനും എന്‍ട്രപ്രണേഴ്സ് അറിഞ്ഞിരിക്കണമെന്ന് ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക ഫൗണ്ടേഴ്സും ഇക്കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ ശ്രമിക്കാതെ എക്സിറ്റ് ഓപ്ഷനിലേക്കും വൈന്‍ഡ് അപ്പ് ഓപ്ഷനിലേക്കും നീങ്ങുകയാണ്.
പ്രൂഫ് ഓഫ് കണ്‍സെപ്റ്റില്‍ നിന്നും പ്രോട്ടോടൈപ്പില്‍ നിന്നും പുറത്തുകടക്കുന്ന പ്രോഡക്ട് യഥാര്‍ത്ഥത്തില്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങിത്തുടങ്ങുന്ന ഘട്ടമാണ് സ്കെയിലപ്പ് സ്റ്റേജ്. മള്‍ട്ടിപ്പിള്‍ ചലഞ്ചസ് ആണ് സംരംഭകന് ഈ ഘട്ടത്തില്‍ നേരിടേണ്ടി വരുന്നത്. പെര്‍ഫോമന്‍സ് ഇവാല്യുവേഷനും റിവ്യൂസുമൊക്കെ കൃത്യമായി നടത്തേണ്ടി വരും. മാര്‍ക്കറ്റ് പ്ലെയ്സില്‍ നിന്നും ഡയറക്ട് ഇന്‍ഫര്‍മേഷന്‍സ് കളക്ട് ചെയ്ത് ആവശ്യമായ ചെയ്ഞ്ചസിന് തയ്യാറാകണം. അങ്ങനെ തുടര്‍ച്ചയായ മോണിട്ടറിംഗ് ആവശ്യമുളള ചലഞ്ചസ് മാനേജ് ചെയ്താല്‍ മാത്രമേ സ്കെയിലപ്പ് സ്റ്റേജില്‍ അതിജീവിക്കാാകൂ. അതിലെ ഒരു വെല്ലുവിളി മാത്രമാണ് ഫണ്ട് റെയ്സിംഗ്.
ഫണ്ട് റെയ്സിംഗ് സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് സങ്കീര്‍ണമായ പ്രോസസ് ആണെങ്കിലും ധാരാളം ഓപ്ഷനുകള്‍ അവെയ്ലബിളാണെന്ന് എംഎസ്എ കുമാര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഫണ്ടിലുപരി മാര്‍ക്കറ്റിലെ വെല്ലുവിളികള്‍ അതിജീവിക്കാനാണ് സ്റ്റാര്‍ട്ടപ്പുകള്‍ ശീലിക്കേണ്ടത്. ഇക്കാര്യത്തില്‍ വേണ്ടത്ര തയ്യാറെടുപ്പുകളില്ലാത്തതാണ് സ്കെയിലപ്പ് സ്റ്റേജില്‍ മിക്ക ഫൗണ്ടേഴ്സിന്റെയും കാല്‍ക്കുലേഷന്‍സ് പിഴയ്ക്കാന്‍ കാരണവും.