E-commerce offers opportunities  and a strong catalyst for retail industry

ഇന്ത്യ പോലൊരു ട്രെഡീഷണല്‍ മാര്‍ക്കറ്റില്‍ അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് ഇ കൊമേഴ്‌സ് വരുത്തിയത്. പര്‍ച്ചെയ്‌സിംഗിന് കണ്‍സ്യൂമേഴ്‌സിനെ പ്രേരിപ്പിക്കുന്നതിനപ്പുറം പ്രോഡക്ട് അവെയര്‍നെസും നോളജും നല്‍കി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പവര്‍ നല്‍കുന്നതില്‍ ഇ കൊമേഴ്‌സ് വലിയ പങ്ക് വഹിക്കുന്നു. റീട്ടെയ്ല്‍ സെക്ടറിന് തിരിച്ചടിയാകുമെന്ന വാദങ്ങള്‍ക്കപ്പുറം ഇ കൊമേഴ്‌സ് ബിസിനസ് മാര്‍ക്കറ്റിന് പൊതുവേ ഗുണം ചെയ്തുവെന്ന് വേണം ആഴത്തില്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍.

2034 ഓടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇ കൊമേഴ്‌സ് മാര്‍ക്കറ്റാകാനുളള കുതിപ്പിലാണ് ഇന്ത്യ. ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടുമൊക്കെ ഡൊമിനേറ്റ് ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍, ലോക്കല്‍ പ്ലെയേഴ്‌സും കൂടുതല്‍ ഇന്‍വോള്‍വ്‌മെന്റിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. റീട്ടെയ്ല്‍ മേഖലയും ഇ കൊമേഴ്‌സിനെ പോസിറ്റീവായി അപ്രോച്ച് ചെയ്തു തുടങ്ങിയെന്നത് പുതിയ ഒരു ഉപഭോക്തൃസംസ്‌കാരത്തിന്റെ സൂചനകള്‍ നല്‍കുന്നു.

2020 ഓടെ 60 ശതമാനം ഗ്രോത്താണ് റീട്ടെയ്ല്‍ സെക്ടറില്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ 90 ശതമാനത്തിലധികവും അണ്‍ ഓര്‍ഗനൈസ്ഡ് റീട്ടെയ്ല്‍ മാര്‍ക്കറ്റാണ് കോണ്‍ട്രിബ്യൂട്ട് ചെയ്യുക. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്ന പ്രൊഡക്ട് നോളജും അവെയര്‍നെസും റീട്ടെയ്ല്‍ ഷോപ്പുകളില്‍ മികച്ച പര്‍ച്ചെയ്‌സ് എക്‌സ്പീരിയന്‍സിന് കൂടി വഴിയൊരുക്കുന്നുണ്ടെന്ന് ക്യൂആര്‍എസ് റീട്ടെയ്ല്‍ ലിമിറ്റഡ് ഡയറക്ടര്‍ അഭിമന്യു ഗണേശ് ചൂണ്ടിക്കാട്ടുന്നു. വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയ്ല്‍ ഷോപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദങ്ങള്‍ തിരുത്തുന്നതാണ് അഭിമന്യുവിന്റെ പോസിറ്റീവ് ആറ്റിറ്റിയൂഡ്.

ഇ കൊമേഴ്‌സിനോട് മത്സരാത്മകമായിത്തന്നെ റീട്ടെയ്ല്‍ മേഖലയും സമീപിച്ചുകഴിഞ്ഞുവെന്ന് അടുത്തിടെ സംഭവിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ മനസിലാകും. റീട്ടെയ്ല്‍ മാര്‍ക്കറ്റിനും ഇന്ത്യയില്‍ മികച്ച പൊട്ടന്‍ഷ്യലാണ് പ്രവചിക്കപ്പെടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version