Samsung's IoT enabled 'Family Hub' revolutionize Indian refrigerator industry

അടുക്കളയെ ഡിജിറ്റലാക്കുന്ന നെക്സ്റ്റ് ജനറേഷന്‍ റഫ്രിജറേറ്ററുമായി സാംസംഗ്. ഇന്ത്യയിലെ റഫ്രിജറേറ്റര്‍ ഇന്‍ഡസ്ട്രിയെ റവല്യൂഷനൈസ് ചെയ്യുന്ന ഇന്നവേഷനുകളാണ് ‘ഫാമിലി ഹബ്ബ് 3.0’ യിലൂടെ സാംസംഗ് അവതരിപ്പിക്കുന്നത്. റഫ്രിജറേറ്ററിന്റെ ഫംഗ്ഷനുകള്‍ക്കപ്പുറം വീടിനെ മുഴുവന്‍ ഇന്ററാക്ടീവാക്കുന്ന ഫീച്ചറുകളാണ് ഫാമിലി ഹബ്ബ് 3.0 യില്‍ ഉളളത്. ഒരു സാധാരണ റഫ്രിജറേറ്ററിനപ്പുറമെന്ന് സാംസംഗ് വിശേഷിപ്പിക്കുന്ന പ്രൊഡക്ട് ഐഒറ്റി ഉള്‍പ്പെടെ ടെക്‌നോളജിയിലെ പുതുസാധ്യതകള്‍ വിനിയോഗിച്ചാണ് സ്മാര്‍ട്ടാക്കിയിരിക്കുന്നത്.

21.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വ്യക്തികളുടെ വോയ്‌സ് തിരിച്ചറിയാന്‍ ശേഷി, ലൈവ് റേഡിയോ ആപ്പ്, വെബ് ബ്രൗസര്‍ തുടങ്ങി ഒരു സ്മാര്‍ട്ട്‌ഫോണിലെ ഫെസിലിറ്റീസൊക്കെ റഫ്രിജറേറ്ററിലും ലഭിക്കും. വീട്ടിലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കണക്ട് ചെയ്ത് സ്‌ക്രീനിലൂടെ മോണിട്ടര്‍ ചെയ്യാം. ഇന്‍സൈഡ് ക്യാമറ വഴി ഫ്രിഡ്ജിനുളളിലെ സാധനങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ കാണാം. ഇഷ്ടപ്പെട്ട പാട്ടുകള്‍ സെറ്റ് ചെയ്യാം. ഡിജിറ്റല്‍ സ്‌ക്രീനില്‍ നോക്കി പാചകം കൂടുതല്‍ ലൈവ് ആക്കാം, അങ്ങനെ കണക്ടഡ് ലിവിങ്ങിന് പുതിയ മാനങ്ങള്‍ നല്‍കുകയാണ് സാംസംഗ്.

സാംസംഗ് സ്മാര്‍ട്ട് തിംഗ്‌സ് ഐഒറ്റി ഇക്കോസിസ്റ്റവുമായി കണക്ട് ചെയ്താണ് ഫംഗ്ഷനുകള്‍ വര്‍ക്കൗട്ടാകുന്നത്.
മള്‍ട്ടി ഡോര്‍ ഫോര്‍മാറ്റില്‍ 810 L കപ്പാസിറ്റിയുളള റഫ്രിജറേറ്ററാണ് ഫാമിലി ഹബ്ബ് 3.0. 2,80,000 രൂപയാണ് വില. ആമസോണ്‍ വഴിയും സാംസംഗ് ഷോപ്പുകള്‍ വഴിയും പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റിന് ലഭിച്ചുവരുന്ന സ്വീകാര്യതയും ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതും കണക്കിലെടുത്താണ് പുതിയ പ്രോഡക്ടിലേക്ക് സാംസംഗിനെ നയിച്ചത്. ഇന്റര്‍നെറ്റ് യൂസേഴ്‌സ് കൂടുന്നതോടെ ലൈഫ് സ്റ്റൈലും അതനുസരിച്ച് മാറുമെന്നും പ്രൊഡക്ടിന് സ്വീകാര്യത ഉണ്ടാകുമെന്നുമാണ് സാംസംഗിന്റെ വിലയിരുത്തല്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version