ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് പ്രതിനിധികള്‍ കൊച്ചിയിലെ ഇലക്ട്രോണിക്ക് ഇന്‍ക്യുബേഷന്‍ സെന്റര്‍ മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച് സ്റ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സുമായി ഇന്ററാക്റ്റ് ചെയ്തു. ഹാര്‍ഡ് വെയര്‍ സെക്ടറില്‍ കേരളത്തിന്റെ മികച്ച ഇന്നവേഷനുകളെ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ ഷോക്കേസ് ചെയ്യാനായത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അംഗീകാരവുമായി. യുഎസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗസും പ്രിന്‍സിപ്പല്‍ കമേഴ്ഷ്യല്‍ ഓഫീസര്‍ ജിം
ഫ്ളുക്കറുമാണ് രാജ്യത്തെ തന്നെ മികച്ച ഇലക്ട്രോണിക്ക് ഇന്‍ക്യുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജില്‍ എത്തിയത്.
ഇന്ത്യയും അമേരിക്കയും വിവിധ മേഖലകളിള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്, അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള സ്റ്റാര്ടപ്പുകളുമായും ടെക്കനോളജി ഇന്നവേഷനുമായും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ കൂടി വരികയാണെന്ന് റോബര്‍ട്ട് ബര്‍ഗസ് ചൂണ്ടിക്കാട്ടി. യുഎസ് കോണ്‍സുലേറ്റ് വിവിധ മേഖലകളില്‍ തുടര്‍ സഹകരണം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫൗണ്ടേഴ്സിനും ഇന്നവേഷന്‍ സ്പിരിറ്റുണ്ടെന്നും സോഷ്യല്‍ പ്രോബ്ലംസിനെ അഡ്രസ് ചെയ്യുന്ന ഐഡിയകളും ഇന്നവേഷനുകളും മേക്കര്‍ വില്ലേജില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും റോബര്‍ട്ട് ബര്‍ഗസ് പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സുമായി റോബര്‍ട്ട് ബര്‍ഗസ് പ്രോഡക്റ്റ് ഡീറ്റയില്‍സ് ചോദിച്ചറിഞ്ഞു. പ്രൊഡക്ട് എക്സ്പോര്‍ട്ട് ചെയ്യുന്പോഴുള്ള പോളിസി ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ യുഎസ് കോണ്‍സുലേറ്റിന്റെ സഹായം വേണമെന്ന ആവശ്യം മിക്ക സ്റ്റാര്‍ട്ടപ്പുകളും മുന്നോട്ടുവെച്ചു. ട്രേഡിംങ് ഈസിയാക്കാന്‍ ഫിക്കി, സിഐഐ പോലുള്ള സംഘടനകളുടെ സഹായം കൂടി സ്റ്റാര്‍ട്ടപ്പുകള്‍ തേടണമെന്ന് പ്രിന്‍സിപ്പല്‍ കമേഴ്ഷ്യല്‍ ഓഫീസര്‍ ജിം ഫ്ളുക്കര് പറഞ്ഞു.
ഇലക്ട്രോണിക് പ്രൊഡക്ററ് ഇന്നവേഷനില്‍ വലിയ മാറ്റത്തിന് ശ്രമിക്കുന്ന കൊച്ചി മേക്കര്‍ വില്ലേജിന് അമേരിക്കന്‍ സംഘത്തിന്റെ സന്ദര്‍ശനം നല്ല പ്രോത്സാഹനം നല്‍കുമെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് പറഞ്ഞു. സിഒഒ രോഹന് കലാനി, മേക്കര്‍ വില്ലേജ് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് നാരായണന്, മാര്‍ക്കറ്റിംഗ് ഹെഡ് കിരണ്‍ കൃഷ്ണന് എന്നിവരും പങ്കെടുത്തു
The innovations in the hardware sector in Kerala are recognized when Chennai US consulate delegates visited India’s largest Electronic incubator at Maker Village, Kochi. The outstanding start-up innovations on featuring the start-up legacy of the state, were showcased before the consul delegates. The US consul delegates comprising Mr.Robert Burgess, US Consul General and Jim Fluker, Principal Commercial Officer spent almost 2 hours in Kochi Maker Village, one of the excellent electronic incubator in the country. The delegates also interacted with start-up founders at Maker Village. India and the US are associated to work together in many sectors.
Opportunities are seen to be increasing for US companies to associate with Indian start-ups and technology innovations, Burgess pointed out. US consul expects co-operation to extend various sectors. US Consul General admired to see innovations and ideas in Maker Village addressing the social problems. Prasad Balakrishnan, CEO Maker Village said the visit of US consulate delegates will no doubt be a boost to the Kochi Maker Village which is trying to bring great changes on electronic production innovations.
Prasad Balakrishnan, CEO Maker village, Rohan Kalani, COO Maker Village, Narayanan, Head of Operations, Kiran, Marketing Head, spearheaded the programme.