കേരളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഡെവലപപ്മെന്റിന് കുതിപ്പു നല്‍കിയ സ്ഥാപനമാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. കേരളത്തിന്റെ പിറവിക്കും മുന്‍പേ 1953 ല്‍ തുടങ്ങി, കേരളത്തെ സംരംഭക വഴിയില്‍ കൈപിടിച്ചു നയിച്ച ചരിത്രം. ആറര പതിറ്റാണ്ടിലധികമായി മൈക്രോ, മീഡിയം ബിസിനസ് സെക്ടറുകളില്‍ ഉള്‍പ്പെടെ, അന്‍പതിനായിരത്തിലധികം പ്രൊജക്ടുകള്‍ക്കാണ് കെഎഫ്സി സാമ്പത്തിക സഹായമൊരുക്കിയത്. നിരന്തരമുളള ഈ ഇടപെടലിലൂടെയാണ് സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തില്‍ കെഎഫ്സി സ്ഥാനമുറപ്പിക്കുന്നതും.
പലിശ നിരക്ക് കുറച്ചും ആകര്‍ഷകമായ സ്‌കീമുകളിലൂടെയും സംരംഭകര്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന നടപടികളിലാണ് കെഎഫ്സിയെന്ന് ജനറല്‍ മാനേജര്‍ പ്രേംനാഥ് രവീന്ദ്രനാഥ് വ്യക്തമാക്കി. കൊമേഴ്സ്യല്‍ ബാങ്കുകളില്‍ നിന്നെടുത്താണ് കെഎഫ്സി വായ്പകള്‍ നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ പലിശനിരക്കില്‍ ഒരു പരിധിയില്‍ കൂടുതല്‍ ഇളവ് നല്‍കാനും കഴിഞ്ഞിരുന്നില്ല. കാലങ്ങളായി നേരിട്ട പ്രശ്നത്തിന് സൊല്യൂഷന്‍ കണ്ടതോടെ പലിശ നിരക്ക് പിഎല്‍ആര്‍ കണ്‍സെപ്റ്റില്‍ നിന്നും ബെയ്സ് റേറ്റിലേക്ക് കൊണ്ടുവന്നു. സംരംഭക വായ്പകളിലുള്‍പ്പെടെ ഇത് ഗുണകരമാക്കുകയാണ് കെഎഫ്സി.
കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന സ്‌കീമുകളും കെഎഫ്സി ഇന്‍ട്രൊഡ്യൂസ് ചെയ്തുകഴിഞ്ഞു. പര്‍ച്ചെയ്സ് ഓര്‍ഡര്‍ റീഫൈനാന്‍സ് സ്‌കീമും SEBI അക്രഡിറ്റഡായ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ടിംഗ് ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി രൂപ വരെ നല്‍കുന്ന വെഞ്ച്വര്‍ ഡെബ്റ്റ് സ്‌കീമുമൊക്കെ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ലക്ഷ്യമിട്ടുളളതാണ്.ഹാര്‍ഡ് വെയറിലും സോഫ്റ്റ് വെയറിലും നോണ്‍ ഐടിയിലുമൊക്കെ സംരംഭകര്‍ക്ക് ഈ സ്‌കീമുകള്‍ പ്രയോജനപ്പെടുത്താം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണല്‍ ഓഫീസുകള്‍ കൂടാതെ എല്ലാ ജില്ലകളിലും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് ശാഖകള്‍ ഉണ്ട്. സംരംഭകര്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുളള കാലതാമസം ഒഴിവാക്കാന്‍ ഒരു കോടി രൂപ വരെ പാസാക്കാനുളള അധികാരം കെഎഫ്സി ബ്രാഞ്ചുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
കെഎഫ്സി- കെയര്‍ പോലുളള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സെല്ലിലൂടെ സാമ്പത്തിക അഭിവൃദ്ധിക്കപ്പുറം കേരളത്തോടുളള സാമൂഹ്യപ്രതിബദ്ധത കൂടി വ്യക്തമാക്കുകയാണ് കെഎഫ്സി. കേരളത്തിന്റെ മാറിവരുന്ന എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തിലും കെഎഫ്സി സജീവമാകുന്നതോടെ സംസ്ഥാനത്തിന്റെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്തില്‍ തന്നെ അത് പോസിറ്റീവ് ചെയ്ഞ്ചസാണ്