സ്്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് ആക്ടിവിറ്റി ഇന്ത്യയില്‍ കൂടുതല്‍ സജീവമാകുന്നു. ഡൊമസ്റ്റിക് മാര്‍ക്കറ്റ് എക്‌സ്പാന്‍ഡ് ചെയ്തതും അതിന്റെ പൊട്ടന്‍ഷ്യലും ഫ്‌ളിപ്പ്കാര്‍ട്ട് -വാള്‍മാര്‍ട്ട് ഡീല്‍ മോഡലില്‍ മികച്ച എക്‌സിറ്റ് ഓഫറും ഉള്‍പ്പെടെയുളള ഘടകങ്ങളാണ് ഇന്‍വെസ്‌റ്റേഴ്‌സിനെ പോസിറ്റീവ് ആറ്റിറ്റിയൂഡിലേക്ക് തിരികെ എത്തിച്ചത്. പ്രീ സീരീസ് എ, സീരീസ് എ റൗണ്ടുകളിലും ലേറ്റ് സ്റ്റേജ് ഫണ്ടിംഗിലുമുള്‍പ്പെടെ 2018 ന്റെ ആദ്യ ആറ് മാസം മികച്ച ഗ്രോത്താണ് ഉണ്ടായത്.
2017 ലെ ആദ്യ പകുതിയില്‍ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫേമുകള്‍ 1.6 ബില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്ത സ്ഥാനത്ത് ഇക്കുറി 2.28 ബില്യന്‍ ഡോളറായി ഉയര്‍ന്നു. 2017 ല്‍ 217 ഡീലുകള്‍ നടന്നപ്പോള്‍ 2018 ല്‍ 164 ഡീലുകളില്‍ നിന്നാണ് ഇത്രയും ഇന്‍വെസ്റ്റ്‌മെന്റ് റെയ്‌സ് ചെയ്തത്. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സും നിക്ഷേപങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 227 ഡീലുകളിലൂടെ 116 മില്യന്‍ ഡോളറിന്റെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റാണ് ലഭിച്ചത്. പ്രൈവറ്റ് ഇക്വിറ്റിയില്‍ 31 ശതമാനം കുറവുണ്ടായെങ്കിലും വെഞ്ച്വര്‍ ക്യാപ്പിറ്റലിന്റെ ശക്തമായ ഒഴുക്ക് ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
സീരീസ് ഡിയിലും സീരീസ് ഇയിലും ഉള്‍പ്പെടെ ലേറ്റ് സ്റ്റേജ് ഫണ്ടിംഗിലും പോസിറ്റീവ് ഗ്രാഫാണ്. സീരീസ് സി യില്‍ 531 മില്യന്‍ ഡോളറിന്റെ ഇന്‍വെസ്റ്റ്‌മെന്റാണ് നടന്നത്. 2017 ല്‍ 14 ഡീലുകള്‍ നടന്ന സ്ഥാനത്ത് ഇക്കുറി 25 എണ്ണത്തിലെത്തി. സീരീസ് എയില്‍ 66 ഡീലുകളിലൂടെ 371.4 മില്യന്‍ ഡോളറും സീരീസ് ബിയില്‍ 41 ഡീലുകളിലൂടെ 438.35 മില്യന്‍ ഡോളറും സീരീസ് E+ റൗണ്ടുകളില്‍ 680.2 മില്യന്‍ ഡോളറുമാണ് 2018 ന്റെ ആദ്യ പകുതിയില്‍ ലഭിച്ച നിക്ഷേപം.
വിന്നിംഗ് പൊട്ടന്‍ഷ്യലിലേക്ക് വരുന്ന സ്ഥാപനങ്ങളെ സപ്പോര്‍ട്ട് ചെയ്യാനുളള നിക്ഷേപകരുടെ മനോഭാവമാണ് ലേറ്റ് സ്റ്റേജ് ഫണ്ടിംഗ് ആക്ടിവിറ്റി കൂടുതല്‍ സജീവമാക്കിയത്. ഡൊമസ്റ്റിക് മാര്‍ക്കറ്റ് എക്‌സ്പാന്‍ഡ് ചെയ്തതും ഇന്റര്‍നെറ്റ്, ടെലികോം ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഡെവലപ്പ് ചെയ്തതോടെ കസ്റ്റമേഴ്‌സിന്റെ എണ്ണം ഉയര്‍ന്നതും വിദേശ മാര്‍ക്കറ്റിലേക്കുളള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സക്‌സസ്ഫുള്‍ എന്‍ട്രിയും ഉള്‍പ്പെടെയുളള ഘടകങ്ങളാണ് ഇന്‍വെസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നത്.