ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിലെ ഓപ്പര്‍ച്യൂണിറ്റീസ് ടാപ്പ് ചെയ്യാന്‍ വഴിയൊരുക്കുന്ന നെക്സ്റ്റ് ബിഗ് ഐഡിയ കോണ്ടസ്റ്റ് 2018 കൊച്ചിയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ മികച്ച 5 ഇന്നവേറ്റീവ് ടെക്നോളജി കമ്പനികളെ നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിന്റെ ഗേറ്റ് വേ എന്നറിയപ്പെടുന്ന കാനഡയിലേക്ക് കൊണ്ടുപോകുന്നതോടൊപ്പം കേരളത്തില്‍ നിന്നുള്ള മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി ഇത്തവണ ഗോള്‍ഡണ്‍ ചാന്‍സ് ലഭിക്കും. ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലേറ്ററായ സോണ്‍ സ്റ്റാര്‍ട്ടപ്സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രോഗ്രാം.
കൊച്ചി മേക്കര്‍ വില്ലേജില്‍ നടന്ന ലോഞ്ച് ഇവന്റില്‍ കാനഡ ഗവണ്മെന്റ് കോണ്‍സുലും സീനിയര്‍ ട്രേഡ് കമ്മീഷണറുമായ എറിക് റോബിന്‍സണ്‍ കാനഡയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ബെനിഫിറ്റുകളെക്കുറിച്ച് വിശദീകരിച്ചു. കാനഡയില്‍ നിന്നും യുഎസ്, മെക്സിക്കന്‍ മാര്‍ക്കറ്റുകളിലേക്കുളള ഈസി ആക്സസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണെന്ന് എറിക് റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി. കാനഡയിലെ രണ്ടാഴ്ചത്തെ ഫ്രീ പ്രോഗ്രാമില്‍ വിസിറ്റിംഗ് എന്‍ട്രപ്രണേഴ്സിന് മികച്ച മെന്റര്‍ഷിപ്പും, ഇന്‍ഡസ്ട്രി കണക്ടും ഇന്‍വെസ്റ്റര്‍ ആക്സിസും ലഭ്യമാക്കും.
കേരള സ്റ്റാര്ട്ടപ്പമിഷനുമായി ചേര്‍ന്നാണ് സോണ്‍ സ്റ്റാര്പ്പ്സ് ഇന്ത്യ കൊച്ചിയില്‍ പ്രോഗ്രാം ലോഞ്ച് ചെയ്തത്. ലോഞ്ചിന്റെ ഭാഗമായി ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് കോംപെറ്റീഷന് അഡ്രസ് ചെയ്യുന്ന പാനല്‍ ഡിസ്കഷനും നടന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഫൗണ്ടിംഗ് സിഇഒ സിജോ കുരുവിള ജോര്‍ജ്, അഗ്രിമ ഇന്‍ഫോടെക് സിഇഒ അനൂപ് ബാലകൃഷ്ണന്, ഐറോവ് കോ ഫൗണ്ടര്‍ ജോണ്‍സ് മത്തായി, ഫുള്‍ കോണ്ടാക്ട് ഇന്ത്യ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ജോഫിന്‍ ജോസഫ് എന്നിവര്‍ പാനല്‍ ഡിസ്കഷനില്‍ പങ്കെടുത്തു. കാനഡയില്‍ സോഫ്റ്റ് ലാന്‍ഡിംഗിനുളള അവസരമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.
ഓഗസ്റ്റ് 31 വരെയാണ് അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ ഇരുപതോളം കേന്ദ്രങ്ങളിലാണ് Next BIG Idea Contest 2018 ലോഞ്ച് ചെയ്തത്. ഹൈ ടെക്നോളജിയും ഹൈ പൊട്ടന്‍ഷ്യലും മാത്രമാണ് അടിസ്ഥാനമാക്കുന്നതെന്ന് സോണ്‍ സ്റ്റാര്‍ട്ടപ്പ്സ് ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ ഗോകുല്‍ വ്യക്തമാക്കി. നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് കേപ്പബിളായ പ്രോഡക്ടുകള്‍ ഡെവലപ്പ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.