പേഴ്സണല്‍ കംപ്യൂട്ടറുകളുടെ വില്പനയ്ക്കായി 1976 ല്‍ കാലിഫോര്‍ണിയയിലെ ലോസ് അല്‍തോസില്‍ സ്റ്റീവ് ജോബ്സിന്റെ വീടിനോട് ചേര്‍ന്ന ഗാരേജിലാണ് ആപ്പിള്‍ തുടങ്ങിയത്. കീ ബോര്‍ഡോ മോണിട്ടറോ ഇല്ലാത്ത അസംബിള്‍ഡ് സര്‍ക്യൂട്ട് ബോര്‍ഡായിരുന്നു സ്റ്റീവ് വോസ്നേക്ക് രൂപം നല്കിയ ആദ്യ കംപ്യൂട്ടര്‍. എഴുപതുകളിലും എണ്‍പതുകളിലും പേഴ്സണല്‍ കംപ്യൂട്ടര്‍ റവല്യൂഷനിലേക്ക് ലോകത്തെ നയിച്ച ആപ്പിള്‍, ഓഹരിമൂല്യത്തില്‍ 1 ട്രില്യന്‍ ഡോളര്‍ മറികടക്കുന്ന ആദ്യ യുഎസ് കമ്പനിയായി റെക്കോഡ് കുറിച്ചുകഴിഞ്ഞു.
ടെക്നോളജിയിലെ ചെയ്ഞ്ചസ് മനസിലാക്കി കസ്റ്റമേഴ്സിന്റെ ഡിമാന്റ് തിരിച്ചറിഞ്ഞുളള പ്രൊഡക്ടുകളാണ് ആപ്പിളിനെ 42 വര്‍ഷത്തിനുളളില്‍ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് എന്റര്ടെയ്്ന്മെന്റിന്റെയും കമ്മ്യൂണിക്കേഷന്റെയും ഗ്ലോബല്‍ പവര്‍ഹൗസിലേക്കുള്ള വളര്‍ച്ച. സിഇഒ ടിം കുക്കിനാണ് 1 ട്രില്യന്‍ നേട്ടത്തിലേക്ക് കമ്പനിയെ കൈപിടിച്ചുയര്‍ത്താനുളള നിയോഗം ലഭിച്ചത്. സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിക്കും റൊണാള്‍ഡ് വെയ്നും തുടങ്ങിയ ആപ്പിള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.
ആദ്യ കംപ്യൂട്ടറിന് പിന്നാലെ 1977 ല്‍ പുതിയ രൂപത്തില്‍ ആപ്പിള്‍ 11 ഇന്ട്രൊഡ്യുസ് ചെയ്തു. ഇന്ന് കാണുന്ന ആപ്പിളിലേക്കുളള വളര്‍ച്ച അവിടെയാണ് തുടങ്ങിയത്. ഐ ഫോണ്‍ പോലുളള പ്രൊഡക്ടുകളാണ് ആപ്പിളിന്റെ ബിസിനസില്‍ കുതിപ്പ് നല്‍കിയത്. മികച്ച റിസര്‍ച്ചും ഇന്നവേറ്റീവ് ആശയങ്ങളും കൊണ്ട് ബിസിനസില്‍ വേറിട്ട പാത തെളിക്കാന്‍ ആപ്പിള്‍ എന്നും ശ്രമിച്ചിരുന്നു. ഐ ഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി തുടങ്ങി ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് വേഗം പകര്‍ന്ന പ്രൊഡക്ടുകള്‍. 2006 ല്‍ 20 ബില്യന്‍ ഡോളറില്‍ താഴെയായിരുന്ന കമ്പനിയുടെ സെയില്‍സ് കഴിഞ്ഞ വര്‍ഷം 229 ബില്യന്‍ ഡോളറിലേക്കെത്തിച്ചതും പവര്‍ഫുളായ ഈ ക്രിയേറ്റിവിറ്റി ടൂളുകളാണ്.
1980 ഡിസംബറില്‍ ആപ്പിള്‍ 1 ബില്യന്‍ ഡോളര്‍ മാര്‍ക്ക് മറികടന്നു. 1984 ല്‍ മക്കിന്റോഷ് ഇന്‍ട്രൊഡ്യൂസ് ചെയ്തു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ജൂണില്‍ ആദ്യ ഐ ഫോണ്‍ പുറത്തിറക്കുന്നതിന് തൊട്ടുമുന്‍പ് മാര്‍ക്കറ്റ് വാല്യു 100 ബില്യന്‍ ഡോളര്‍ പിന്നിട്ട് ആപ്പിള്‍ ചരിത്രമെഴുതി. തുടര്‍ന്ന് 11 വര്ഷത്തിനിടിയിലാണ് 900 ബില്യന്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്ത് 1 ട്രില്യന്‍ ഡോളര്‍ വാല്യുവേഷനിലേക്ക് എത്തിയത്.
Apple is the first US company to hit the market value with 1 trillion US dollar. The company was started in the garage of founder Steve Jobs in 1976. He transformed the world of personal computing, music and mobile phones, ushering in a new digital era. Understanding the technology based changes and customers demands helped Apple to land on this position. 42 years ago apple was just an idea, propelled by a massive ambition to build something great. The computer’s success made Jobs worth $1 million when he was 23, $10 million at 24 and crossed $100 million after the launch of first iPhone in June 2007. Subsequently, $ 900 billion was added to $ 1 trillion in eleven years. Apple products like iPhones, iPad, Apple Watch and Apple TV have grown to $ 229 billion in 2006. On this big achievement of the company the CEO of Apple, Tim Cook reminds his employee that Steve Job founded Apple with the aim of solve the biggest challenges, and that even after this milestone the company’s focus needs to remain on that.