My Story

റോബോട്ടുകളെ ‘കളിപ്പിക്കുന്ന’ മലയാളി

ഫുട്ബോള്‍ കളിക്കുന്ന റോബോട്ടുകളുമായി ലോകം മുഴുവന്‍ സഞ്ചരിച്ച് റോബോട്ടിക് സെക്ടറിനെ ജനകീയവല്‍ക്കരിച്ച മലയാളി. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായ പാലക്കാടുകാരന്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് റോബോട്ടിക്സ് സയന്‍സില്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ അറിയപ്പെടുന്ന റിസോഴ്സ് പേഴ്സണാണ്. ഡീപ്പ്് ലേണിംഗും എക്സ്ട്രീം ലേണിംഗ് മെഷീന്‍സുമൊക്കെ റോബോട്ടിക്സ് മാനുഫാക്ചറിംഗില്‍ വരുത്തിയ മാറ്റങ്ങള്‍ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഡെവലപ്പ്മെന്റിനെ കൂടുതല്‍ ഫ്ളെക്സിബിളാക്കിയെന്ന് പ്രഹ്ലാദ് വടക്കേപ്പാട്ട് അഭിപ്രായപ്പെടുന്നു. കേരളത്തിലും ഇന്ത്യയിലും റോബോട്ടിക്സിലും സ്റ്റാര്‍ട്ടപ്പുകളിലും നടക്കുന്ന ഡെവലപ്പ്മെന്റുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ചാനല്‍ അയാം ഡോട്ട് കോമിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജിയുടെ വരവോടെ റോബോട്ടുകളുടെ നിര്‍മാണം മുന്‍പത്തേതിലും എളുപ്പമായിക്കഴിഞ്ഞു. പ്രോസസിംഗ് സിസ്റ്റത്തിന്റെ സ്പീഡ് കൂടിയതിനൊപ്പം സൈസ് കുറഞ്ഞു. ഹ്യൂമന്‍ ബ്രെയിനിലെ ഫംഗ്ഷനുകള്‍ പോലെ കംപ്യൂട്ടറുകള്‍ തന്നെ സ്വയം ഫീച്ചറുകള്‍ മനസിലാക്കുന്ന തരത്തിലുളള പ്രോഗ്രാമുകള്‍ ഇന്ന് എഴുതപ്പെടുന്നു. മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ നിര്‍വ്വഹിക്കുന്ന റോബോട്ടുകളെ ഡെവലപ്പ് ചെയ്യുന്നത് ഇതിലൂടെ കൂടുതല്‍ എളുപ്പമായിക്കൊണ്ടിരിക്കുന്നു. റോബോട്ടുകള്‍ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന വാദത്തിനപ്പുറം പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുന്നുമുണ്ടെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട് സോക്കര്‍ അസോസിയേഷന്റെ ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറി കൂടിയായ പ്രഹ്ലാദ് വടക്കേപ്പാട്ട് ചൂണ്ടിക്കാട്ടുന്നത്.

റിക്വയര്‍മെന്റും നീഡും മനസിലാക്കി റോബോട്ടിക് അപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്താല്‍ നിരാശപ്പെടേണ്ടി വരില്ല. ഏത് സെഗ്മെന്റിലാണ് റോബോട്ടുകളെ നിര്‍മിക്കുന്നത് അവിടെ എന്താണ് അതിന്റെ നീഡ് എന്നും ഫംഗ്ഷന്‍ എന്നും മനസിലാക്കി ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്യണം. മനുഷ്യന്‍ രണ്ടു കാലുകളില്‍ നില്‍ക്കുന്നതുപോലെ സെന്റര്‍ ഓഫ് ഗ്രാവിറ്റി ഉള്‍പ്പെടെ ബാലന്‍സ് ചെയ്യപ്പെടേണ്ട ശ്രമകരമായ ജോലിയാണ് ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ നിര്‍മാണമെന്ന് പ്രഹ്ലാദ് വടക്കേപ്പാട്ട് പറയുന്നു.

പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് തേര്‍ഡ് റാങ്കോടെ ബിടെക് നേടിയ പ്രഹ്ലാദ് വടക്കേപ്പാട്, അഞ്ച് വര്‍ഷത്തിലധികം കാലിക്കറ്റ് എന്‍ഐറ്റിയില്‍ ലക്ചററായി സേവനമനുഷ്ടിച്ചു. പിന്നീടാണ് കൊറിയയിലേക്കും സിംഗപ്പൂരിലേക്കും പ്രവര്‍ത്തനമേഖല മാറ്റിയത്. മദ്രാസ് ഐഐടിയിലെ മാസ്റ്റര്‍ ഡിഗ്രിക്കും പിഎച്ച്ഡിക്കും ശേഷം കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ കോ-ഓപ്പറേറ്റീവ് റോബോട്ടിക്സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായിരിക്കെയാണ് ഹ്യൂമനോയ്ഡ് റോബോട്ടിക്സില്‍ ഗൗരവകരമായ റിസര്‍ച്ചുകളില്‍ പ്രഹ്ലാദ് വടക്കേപ്പാട് ഏര്‍പ്പെടുന്നത്.

ടെക്നോളജി സെക്ടറില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്ന് കാണുന്ന ഐടി ജോലികള്‍ അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ അപ്രത്യക്ഷമായി പുതിയ ജോലികള്‍ ഇടംപിടിക്കും. ഓരോ വര്‍ഷവും ടെക്നോളജി മാറിക്കൊണ്ടിരിക്കുകയാണ് അതിന് അനുസരിച്ച് എക്യുപ്പ്ഡ് ആകുകയാണ് വേണ്ടതെന്നും ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് ഓര്‍മ്മിപ്പിക്കുന്നു.

Dr Prahlad Vadakkepat hailing from Palakkad is known for his football playing robot across the globe. Dr Prahlad Vadakkepat says that deep learning and extreme learning machines have helped in improving the manufacturing of humanoid robots. Today with the help of advanced technology in Artificial Intelligence developing a robot is easier than before. He also said that in future Robots will have the features to learn and understand world like human brains.
Dr Prahlad Vadakkepat was happy to see that young entrepreneurs in Artificial Intelligence were immensely supported by the Kerala Startup Mission. Commenting of the fact that most of the jobs in the future will be acquired by robots he says that in the next decade most of the IT sector job will be definitely occupied by the Robots but it will also open up new job opportunities in various sectors. Dr Prahlad Vadakkepat is the Associate Professor at Singapore National University and well known International personality in Robotic Science. Dr Prahlad Vadakkepat is also the Founder General Secretary of Federation of International Robot-soccer Association.

Leave a Reply

Back to top button