സ്റ്റാര്‍ട്ടപ്പ് നിക്ഷേപകനായി പുതിയ ഇന്നിങ്‌സ് തുറന്ന് മഹേന്ദ്രസിംഗ് ധോണി. കായികതാരങ്ങള്‍ക്ക് സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ റിസോഴ്‌സ് അവെയ്‌ലബിലിറ്റി ഉറപ്പുവരുത്തുന്ന സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് Run Adam ത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനായ ധോണി നിക്ഷേപം നടത്തിയത്. കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ ധോണി സ്വന്തമാക്കി. Run Adam മെന്ററും ബ്രാന്‍ഡ് അംബാസഡറുമായി ധോണി തുടരും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും iOS പ്ലാറ്റ്‌ഫോമിലും ലഭ്യമായ മൊബൈല്‍ ആപ്ലിക്കേഷനാണ് Run Adam. രാജ്യത്തെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ ഈ പ്ലാറ്റ്‌ഫോമിന്റെ സേവനം വിനിയോഗിക്കുന്നുണ്ട്. പരിശീലകര്‍, സ്‌പോണ്‍സേഴ്‌സ്, സ്‌പെഷലിസ്റ്റുകള്‍, എക്‌സ്‌പേര്‍ട്‌സ് തുടങ്ങിയവരെ ഇതിലൂടെ കണ്ടെത്താം. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട തന്നെപ്പോലുളളവര്‍ക്ക് Run Adam വലിയ സഹായമാകുമെന്ന് ധോണി ചൂണ്ടിക്കാട്ടി. ധോണിയെപ്പോലുളള ഒരാളുടെ വരവ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് കൂടുതല്‍ ഇന്‍വെസ്‌റ്റേഴ്‌സിനെ ആകര്‍ഷിക്കാന്‍ വഴിയൊരുക്കും.

ഇന്ത്യയിലെ ആദ്യ 360 ഡിഗ്രി സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് എന്ന ലേബലിലാണ് Run Adam പ്രവര്‍ത്തിക്കുന്നത്. കായിക മേഖലയില്‍ ഇന്ത്യയുടെ ഫുള്‍ പൊട്ടന്‍ഷ്യല്‍ ഇതുവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അത് ടാപ്പ് ചെയ്യുകയാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും Run Adam സിഇഒ K. Yeragaselvan വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version