പുതിയ ബ്രാൻഡുമായി രാജ്യത്തെ ഇലക്ട്രിക്-റിക്ഷാ വിപണിയിൽ കരുത്താർജ്ജിക്കാൻ ബജാജ് ഓട്ടോ (Bajaja Auto). റിക്കി (Riki) എന്ന പുതിയ ബ്രാൻഡുമായാണ് ബജാജ് ഇലക്ട്രിക് മുച്ചക്ര വാഹന വിപണിയിൽ കരുത്ത് തെളിയിക്കാൻ ഒരുങ്ങുന്നത്. സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും താങ്ങാവുന്ന വിലയുമായി വരുന്ന ഉൽപ്പന്നങ്ങൾ അണിനിരക്കുന്ന പുതിയ ത്രീ-വീലർ ബ്രാൻഡായ ബജാജ് ഗോഗോ (Bajaj GoGo) പരിചയപ്പെടുത്തി മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ റിക്കിയുമായി ബജാജ് വീണ്ടും കളം നിറയാൻ ഒരുങ്ങുന്നത്.
റിക്കി എന്ന ബ്രാൻഡിന് കീഴിൽ വിപണിയിലെത്തുന്ന ഇലക്ട്രിക് റിക്ഷകളുടെ ഉത്പാദനം ആരംഭിച്ചതായും ഇവ ഘട്ടം ഘട്ടമായി വിപണിയിൽ എത്തിക്കുമെന്നും ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് പറഞ്ഞു. ഗോഗോയുടേതിനു സമാനമായി സാവധാനമായിരിക്കും റിക്കിയുടേയും വികസനം. ഇലക്ട്രിക് ത്രീ-വീലർ വിഭാഗത്തിൽ ബജാജ് ഓട്ടോയുടെ സമീപകാല വിജയത്തെ തുടർന്നാണ് റിക്കിയുടെ ലോഞ്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Bajaj Auto introduces ‘Riki’, a new brand of affordable e-rickshaws, expanding its presence in the electric three-wheeler market in India.