ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിലേക്കുള്ള യാത്രയിലെ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസിന്റെ ചരിത്രപരമായ ആദ്യ പറക്കലിന്റെ 25ആം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒറ്റ എൻജിൻ, മൾട്ടി-റോൾ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമാണ് തേജസ്. 2001 ജനുവരി 4ന്, ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് വിംഗ് കമാൻഡർ രാജീവ് കോത്തിയാൽ പൈലറ്റായാണ് തേജസ് ആദ്യമായി ഇന്ത്യൻ ആകാശത്തിലൂടെ പറന്നത്.

LCA Tejas anniversary

അയ്യായിരത്തിലധികം പരീക്ഷണ പറക്കലുകൾ നടത്തിയിട്ടുള്ള തേജസ്സിന് ആധുനിക യുദ്ധവിമാനങ്ങളിൽ ഏറ്റവും മികച്ച സുരക്ഷാ റെക്കോർഡ് കൂടിയാണുള്ളത്. 2001ൽ ആദ്യത്തെ പറക്കൽ മുതൽ, ഇതുവരെ ഉണ്ടായ അപകടങ്ങളുടെ എണ്ണം വളരെ പരിമിതമാണെന്നതാണ് തേജസ്സിന്റെ പ്രത്യേകത. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായിരുന്ന റഷ്യൻ നിർമിത മിഗ്-21 കാലപ്പഴക്കംകാരണം വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ 1983ലാണ് സ്വന്തമായി യുദ്ധവിമാനം നിർമിക്കാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചത്. ഇതിനായി സർക്കാർ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാം ആരംഭിച്ചു. പ്രോഗാം കൈകാര്യം ചെയ്യുന്നതിനായി 1984ൽ, ഡിആർഡിഒയുടെ കീഴിൽ സർക്കാർ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയും സ്ഥാപിച്ചു. പ്രധാന നിർമാണ കരാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിനേയും ഏൽപ്പിച്ചു.

എന്നാൽ പദ്ധതിക്ക് പ്രതീക്ഷിച്ച വേഗമുണ്ടായിരുന്നില്ല. 1990ലാണ് എച്ച്എഎൽ വിമാനത്തിന്റെ നിർമാണം തുടങ്ങിയത്. 1998ൽ നടന്ന ആണവ പരീക്ഷണത്തെ തുടർന്നുണ്ടായ ഉപരോധം പദ്ധതിയെ വീണ്ടും മന്ദഗതിയിലാക്കി. പദ്ധതിയുമായി സഹകരിച്ചിരുന്ന വിദേശ കമ്പനികൾ യുഎസ് വിലക്കിനെത്തുടർന്ന് പിന്മാറിയതാണ് പ്രതിസന്ധിയായത്. പതിനൊന്ന് വർഷത്തോളം എടുത്താണ് രൂപകൽപന പൂർത്തിയാക്കി തേജസ് പരീക്ഷണപ്പറക്കൽ നടത്തിയത്. 2001ലായിരുന്നു ഇത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് വിമാനത്തിന് ‘തേജസ്’ എന്ന പേര് നൽകിയത്. ആദ്യഘട്ടത്തിൽ 40 തേജസ് എംകെ-1 ജെറ്റുകളാണ് വ്യോമസേനയുടെ ഫ്ലീറ്റിൽ ഉൾപ്പെടുത്തിയത്. രണ്ട് സ്‌ക്വാഡ്രണുകളിലായായാണ് പ്രവർത്തനം. ഇക്കാലം കൊണ്ട് യുദ്ധരംഗത്ത് മികവ് തെളിയിക്കാൻ ശേഷിയുള്ള കരുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ തേജസ്സിനു നൽകി.

IAF celebrates 25 years of LCA Tejas’s historic first flight. From its 2001 debut to becoming a pillar of India’s defense, explore the journey of this indigenous fighter jet named by Atal Bihari Vajpayee.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version