വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ വെനസ്വേലൻ ഇടക്കാല പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ് വെനസ്വേല സുപ്രീം കോടതി. വെനസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചതിനു പിന്നാലെയായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ ഡെൽസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്.

1969 മേയ് 18ന്, ലിഗ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളായാണ് ഡെൽസി റോഡ്രിഗസ്സിന്റെ ജനനം. വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993ൽ ബിരുദം നേടിയ ഡെൽസി, പഠന കാലത്ത് തന്നെ വിദ്യാഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. പിന്നീട് പാരീസിൽ തുടർപഠനം നടത്തി.
നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ പരിചയമുള്ള ഡെൽസി, 2013ൽ വെനസ്വേലയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ മന്ത്രിയായി. പിന്നീട് 2014-17 കാലത്ത് വിദേശകാര്യ മന്ത്രിയുമായി. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനസ്വേലയെ പ്രതിനിധീകരിച്ച അവർ, 2018ലാണ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് ആയി നിയമിതയായത്. ഇതോടൊപ്പം ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ് ഡെൽസി. വെനസ്വേലയുടെ എണ്ണ വ്യവസായത്തിനുമേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയും ഡെൽസി റോഡ്രിഗസ്സിനാണ്.
Delcy Rodriguez has been appointed as the interim President of Venezuela following the capture of Nicolas Maduro. Learn more about her political career, family background, and the constitutional transition in Venezuela.