സഹകരണ മേഖലയിലെ റൈഡ്-ഹെയ്‌ലിംഗ് സേവനമായ ഭാരത് ടാക്സി അടുത്ത 2-3 വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ വലിയ നഗരങ്ങളിലേക്കും താലൂക്കുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ സഹകരണ സംഘങ്ങൾ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേ സഹകരണ സഹമന്ത്രി കൃഷൻ പാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവർമാരെ ശാക്തീകരിക്കുന്നതിനും അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് ഭാരത് ടാക്സി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Bharat Taxi expansion India

മൊബൈൽ ആപ്പ് വഴി ഭാരത് ടാക്സി ബുക്കിംഗ് എളുപ്പത്തിൽ ചെയ്യാൻ കഴിയും. പൂർണ്ണ സുരക്ഷയും സുതാര്യതയും ഉറപ്പ് നൽകുന്ന ആപ്പ് ഡൽഹി പോലീസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഡൽഹി-എൻസിആർ, ഗുജറാത്തിലെ അഹമ്മദാബാദ്, രാജ്കോട്ട്, സോമനാഥ്, ദ്വാരക എന്നിവിടങ്ങളിൽ നിലവിൽ ഭാരത് ടാക്സി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, എല്ലാ വലിയ നഗരങ്ങളിലേക്കും താലൂക്കുകളിലേക്കും സേവനം എത്തിക്കുമെന്നും ഇതുവരെ 4 ലക്ഷം ഡ്രൈവർമാർ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമാണ് രാജ്യത്തെ ആദ്യത്തെ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി പ്രവർത്തനം ആരംഭിച്ചത്.

The Central Govt announces a massive expansion for Bharat Taxi. India’s first cooperative ride-hailing platform aims to reach all major cities and taluks within 3 years

Share.

Comments are closed.

Exit mobile version