സ്റ്റാർട്ടപ്പുകളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രശസ്ത അസറ്റ് മാനേജ്മെന്റ് കമ്പനി റോയൽ അസ്സറ്റ്സ് ഗ്രൂപ്പ് (RAC Group). സൗത്ത് ഇന്ത്യയിൽ പത്തോളം സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന റോയൽ അസ്സറ്റ്സ് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ (The Raviz Kadavu) നടന്ന അലൂവിയ റോയൽ കണക്ട് (Alluvia Royal Connect) പരിപാടിയിലാണ് സ്റ്റാർട്ടപ്പുകൾക്കായി 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ട ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെ വിവരങ്ങളും പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും റോയൽ അസ്സറ്റ്സ് ഗ്രൂപ്പ് സിഇഓയും ചെയർമാനുമായ ഷിബിലി റഹ്മാൻ (Shibili Rahiman) ആണ് പ്രഖ്യാപിച്ചത്. പത്തു വർഷത്തേക്കുള്ള പദ്ധതിയും ചടങ്ങിൽ വിശദീകരിച്ചു.

ഏർണിക്കോ മലയാളം (Earniko.malayalam) സ്ഥാപകൻ കെ.സി. ഫഹീം ഷാഹിദ് (K.C. Faheem Shahid), യുവസംരംഭക അവാർഡിന് അർഹനായ കെ.കെ. മുഹമ്മദ് സിനാൻ (K.K. Muhammed Sinan) എന്നിവർക്കാണ് ആദ്യഘട്ട സീഡ് ഫണ്ടിംഗ് പിന്തുണ ലഭിച്ചിരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിന് ഗെയിം സ്വഭാവം കൊണ്ടുവരുന്ന പദ്ധതിയാണ് സിനാനെ വിജയിയാക്കിയത്.
യുവ സംരംഭകരെ ഗുണഭോക്താക്കളായി കാണുന്ന പദ്ധതി ദീർഘകാല വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾക്കും കാരണമാകുമെന്ന് ഷിബിലി റഹ്‌മാൻ പറഞ്ഞു. സംരംഭകത്വ മേഖലയിലെ സമാനതകളില്ലാത്ത പ്രൊജക്റ്റാണിത്. സീഡ് ഫണ്ടിംഗിനൊപ്പം അവ സ്വീകരിക്കുന്ന സംരംഭകർക്ക് ബ്രാൻഡിംഗ്, പൊസിഷനിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനവും തുടർപിന്തുണയും ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്തുണ തേടുന്ന യുവസംരംഭകർക്ക് www.racpartners.in എന്ന വെബ് വിലാസത്തിൽ ബന്ധപ്പെടാം.
സിനിമാതാരവും യുവസംരംഭകയുമായ നമിത പ്രമോദ്, അവതാരൻ രാജ് കലേഷ്, ആർജെ മാത്തുക്കുട്ടി, ഗായികയും ഡിസൈനറുമായ സജിനി സലീം, അൽഹിന്ദ് ഗ്രൂപ്പ് (Alhind Group of Companies) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റോഷൻ കക്കാട്ട്, ജെസിഐ കോഴിക്കോട് ചാപ്റ്റർ (JCI Calicut) പ്രസിഡന്റ് ജമീൽ സേട്ട്, സിൽവാൻ മുസ്തഫ, നൂർ ജലീല, സ്റ്റാർട്ടപ്പ് മിഷൻ (KSUM) കോർഡിനേറ്റർ റൂണി, സ്റ്റെം കേഡറ്റ്സ് (STEM Cadets) സിഇഒ വി.കെ. വിപിൻ തുടങ്ങിയവർ പങ്കെടുത്തു.
Royal Assets Group (RAC) has announced a ₹300 crore project to support startups and young entrepreneurs, with seed funding for the first beneficiaries.