തകര്‍ന്ന വ്യവസായങ്ങളെ തിരിച്ചുപിടിക്കാനുളള മാര്‍ഗമാണ് വ്യവസായ മിത്ര എന്ന സ്കീമിലൂടെ വ്യവസായ വകുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ വായ്പാ തിരിച്ചടവിന് പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും നഷ്ടം നേരിട്ടതിനാല്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്കും തിരിച്ചുവരവിന് സഹായിക്കുന്ന പദ്ധതിയാണിത്. ബാങ്കുകളുടെ സമ്മതത്തോടെ പ്രൊജക്ട് റിപ്പോര്‍ട്ട് നല്കി അംഗീകരിക്കപ്പെടുകയാണെങ്കില്‍ സംരംഭകന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ലഭിക്കും. ആറ് കംപോണന്റുകളിലാണ് ഈ തുക കൊടുക്കുക. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സ്കീം പ്രയോജനപ്പെടുത്താം.
1) വ്യവസായം പുനരുദ്ധരിപ്പിക്കാന്‍
പ്രവര്‍ത്തനം നിലച്ചതോ നഷ്ടത്തിലായതോ ആയ വ്യവസായങ്ങളെ പുനരുദ്ധരിപ്പിക്കാന്‍ ആവശ്യമായി വരുന്ന ഫണ്ടിന്റെ ഒരു ഭാഗം ബാങ്ക് തരും. ബാക്കി തുക സംരംഭകനാണ് റെയ്സ് ചെയ്യേണ്ടത്. ഈ തുകയുടെ ഒരു പങ്ക്, പരമാവധി രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റായി സര്‍ക്കാര്‍ നല്കുന്ന ഓപ്ഷനാണിത്.
2) പുതിയ മെഷീനറികള്‍ വാങ്ങാന്‍
നിലവിലെ മെഷീനറികള്‍ പ്രവര്ത്തനക്ഷമമല്ലാതെയും ടെക്നോളജി അപ്ഗ്രേഡ് ചെയ്യേണ്ടി വരുന്നതുമായ സാഹചര്യത്തില്‍ സംരംഭകനെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന ഓപ്ഷനാണിത്. ഇതില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കും
3) നിലവിലെ മെഷീനറികള്‍ നന്നാക്കാന്‍
മെഷീനറികള്‍ റിപ്പയര്‍ ചെയ്യാനും വ്യവസായ മിത്ര സ്കീമില്‍ സഹായം ലഭിക്കും. റിപ്പയര്‍ ചെയ്യാന്‍ ആവശ്യമായ തുകയുടെ 50 ശതമാനമാണ് ഗ്രാന്റായി ലഭിക്കുക. പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കും.
4) പലിശ സബ്സിഡി
റിവൈവല്‍ പ്രൊജക്ട് അനുസരിച്ച് ആദ്യവര്‍ഷം അടയ്ക്കേണ്ട പലിശയുടെ ആറ് ശതമാനം സര്‍ക്കാര്‍ അടയ്ക്കും. ഇതില്‍ 50 ശതമാനം തുക സര്‍ക്കാര്‍ അഡ്വാന്‍സായി അടയ്ക്കുകയും ബാക്കി ഒരു വര്‍ഷത്തിന് ശേഷവുമാണ് അടയ്ക്കുക. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഇങ്ങനെ ലഭിക്കുക.
5) കുടിശിക തീര്‍ക്കാനും സഹായം
ഇന്‍ഷുറന്‍സ്, ജിഎസ്ടി, സെയില്‍സ് ടാക്സ്, ഇലക്ട്രിസിറ്റി കുടിശിക തുടങ്ങിയവ തീര്‍ക്കാനും പണം നല്‍കും. പരമാവധി 40,000 രൂപ വരെയാണ് ഇങ്ങനെ ലഭിക്കുക.
6 ) റിവൈവല്‍ പ്രൊജക്ട് തയ്യാറാക്കാനും ഗ്രാന്റ്
പ്രൊജക്ട് തയ്യാറാക്കാന്‍ വേണ്ടി വരുന്ന തുകയിലേക്കും സര്‍ക്കാര്‍ സഹായം നല്‍കും. 10,000 രൂപ വരെയാണ് ഗ്രാന്റായി നല്‍കുക.