ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് കേരളത്തിലും പ്രവര്‍ത്തനം തുടങ്ങും. കത്തുകള്‍ക്കൊപ്പം മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ ഗ്രാമങ്ങളില്‍ വീട്ടുമുറ്റത്ത് എത്തും. പോസ്റ്റ് ഓഫീസുകളിലെ സേവിങ്സ് സ്കീമിന് എടിഎം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി പുതിയ മുഖം നല്‍കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്കായി പേമെന്റ് ബാങ്കും തപാല്‍ വകുപ്പ് ആരംഭിച്ചത്. ഹിഡന്‍ ചാര്‍ജുകള്‍ പലതും ഇല്ലെന്നതും 50 രൂപയ്ക്ക് അക്കൗണ്ട് തുടങ്ങാമെന്നതുമാണ് സേവിങ്സ് സ്കീമിനെ ജനകീയമാക്കിയത്…
ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി പോസ്റ്റ് ഓഫീസ് മാറും. നിലവിലുളള പോസ്റ്റല്‍ സേവിങ് സ്കീം അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ആര്‍ബിഐയുടെ ഗൈഡ്ലൈനില് പേമെന്റ് ബാങ്ക് സര്‍വ്വീസും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചത്. സ്വന്തം നിലയില്‍ വാഹന, ഭവന വായ്പകള്‍ നല്‍കാനാകില്ലെങ്കിലും മറ്റ് ബാങ്കുകളുടെ വായ്പാ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നല്കാന് ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിന് കഴിയും.
പോസ്റ്റല്‍ സേവിങ്സ് സ്കീമിന്് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കോര്‍ ബാങ്കിംഗ് സംവിധാനവും എടിഎം കാര്‍ഡുകളും ഏര്‍പ്പെടുത്തുകയും സോഷ്യല്‍ മീഡിയിയലും മറ്റും പ്രചാരം ലഭിക്കുകയും ചെയ്തതോടെ സേവിങ് സ്കീമില്‍ അംഗമാകാന്‍ എത്തുന്നവരുടെ എണ്ണം ഉയര്‍ന്നു.
പാവങ്ങളുടെ ബാങ്ക് എന്ന പേര് ഇതിനോടകം തന്നെ പോസ്റ്റ് ഓഫീസ് സമ്പാദിച്ചുകഴിഞ്ഞു.
പോസ്റ്റുമാന്മാരിലൂടെ ഡോര്‍സ്റ്റെപ് ബാങ്കിംഗ് കൂടി ഏര്‍പ്പെടുത്തുന്നതോടെ ഈ വിശേഷണം കൂടുതല്‍ അര്‍ത്ഥവത്താകും.