Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽവേ ബുക്കിംഗ് മാറുന്നു

11 June 2026

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഈ വർഷം 55 പുതിയ വിമാനങ്ങൾ
News Update

ഈ വർഷം 55 പുതിയ വിമാനങ്ങൾ

ഈ വർഷം ഇന്ത്യൻ വിമാനക്കമ്പനികൾ രാജ്യത്തെ മൊത്തം വിമാന ഫ്ലീറ്റിലേക്ക് 50 മുതൽ 55 വരെ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തും. 2025ൽ വിമാനഫ്ലീറ്റിൽ 79 വിമാനങ്ങൾ ചേർത്തിരുന്നെങ്കിലും, 44 വിമാനങ്ങൾ തിരിച്ചുനൽകിയതോടെ നെറ്റ് ഇൻഡക്ഷൻ വെറും 35 മാത്രമായിരുന്നു. എന്നാൽ ഈ വർഷം ഇതിൽ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്ത്യയിലെ വ്യോമയാന അടിസ്ഥാനസൗകര്യ വികസനം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാം മോഹൻ നായിഡു വ്യക്തമാക്കി. ഓരോ 45 മുതൽ 50 ദിവസങ്ങൾക്കിടയിലും പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനമാരംഭിക്കുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
News DeskBy News Desk5 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2026ൽ ഇന്ത്യൻ എയർലൈൻ കമ്പനികൾ രാജ്യത്തെ മൊത്തം വിമാന ഫ്ലീറ്റിലേക്ക് 50 മുതൽ 55 വരെ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. വിവിധ എയർലൈൻസുകളുടെ പ്രതീക്ഷിക്കുന്ന ഡെലിവെറികൾ അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാൻഡേർഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025ൽ വിമാനഫ്ലീറ്റിൽ 79 വിമാനങ്ങൾ ചേർത്തിരുന്നെങ്കിലും, 44 വിമാനങ്ങൾ തിരിച്ചുനൽകിയതോടെ നെറ്റ് ഇൻഡക്ഷൻ വെറും 35 മാത്രമായിരുന്നു. 2024നേക്കാളും ഏറെ കുറഞ്ഞ അവസ്ഥയിലായിരുന്നു പുതിയ വിമാനങ്ങളുടെ എണ്ണമെന്നും, എന്നാൽ ഈ വർഷം ഇതിൽ മാറ്റമുണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Indian Aviation Sector Growth

Planespotter.com ഡാറ്റ മുൻനിർത്തിയാണ് ബിസിനസ് സ്റ്റാൻഡേർഡിന്റെ വിശകലനം. 2025ൽ രാജ്യത്തെ മൊത്തം വിമാനങ്ങളുടെ എണ്ണം 826 ആയി. ഇതിൽ 723 വിമാനങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നത്. ബാക്കി 103 വിമാനങ്ങൾ സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, അപ്പ്‌ഗ്രഡേഷൻ, നവീകരണം തുടങ്ങിയ കാരണങ്ങളാൽ പ്രവർത്തനം നിലച്ചു. എയർ ഇന്ത്യയുടെ ചില വിമാനങ്ങൾ പുതുക്കലിന്റെ ഭാഗമായി സർവീസ് നടത്തിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇന്ത്യയിലെ വ്യോമയാന അടിസ്ഥാനസൗകര്യ വികസനം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാം മോഹൻ നായിഡു വ്യക്തമാക്കി. ഓരോ 45 മുതൽ 50 ദിവസങ്ങൾക്കിടയിലും പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനമാരംഭിക്കുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജനുവരി 4ന് വിശാഖപട്ടത്തിന് അടുത്തുള്ള ഭോഗാപുരം വിമാനത്താവളത്തിൽ നടത്തിയ വാലിഡേഷൻ ഫ്ലൈറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആവശ്യകതയെ മുൻകൂട്ടി കണക്കിലെടുത്തുള്ള അടിസ്ഥാനസൗകര്യ വികസന തന്ത്രത്തിന്റെ ഭാഗമാണ് രാജ്യത്തിന്റെ വ്യോമയാന മേഖലയിൽ നടക്കുന്ന വൻ മാറ്റങ്ങൾ. ഡൽഹി എൻസിആറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ഇതിന് പിന്നാലെ ഭോഗാപുരം വിമാനത്താവളവും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഭാവിയിലെ യാത്രക്കാരുടെ വർധന കണക്കിലെടുത്ത് പുതിയ വിമാനത്താവള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Indian airlines are set to add 55 new aircraft to their fleet in 2026. Civil Aviation Minister K. Ram Mohan Naidu discusses rapid infrastructure growth and the possibility of a second airport in Bengaluru. Read more about the future of Indian aviation.

55 new aircraft in 2026 Air India fleet upgrade Aircraft net induction India banner Bhogapuram Airport validation flight Indian airlines fleet expansion Indian aviation infrastructure K Ram Mohan Naidu aviation news New airport in Bengaluru Noida International Airport opening
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെയിൽവേ ബുക്കിംഗ് മാറുന്നു

11 June 2026

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽവേ ബുക്കിംഗ് മാറുന്നു
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽവേ ബുക്കിംഗ് മാറുന്നു
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil