ഇന്റര്‍നാഷണല്‍ കമ്പനികളെ വളര്‍ത്താന്‍ കേരളത്തിന്റെ മണ്ണിനും കരുത്തുണ്ടെന്ന് തെളിയിക്കുകയാണ് RecipeBook എന്ന ഇന്റലിജന്റ് കുക്കിംഗ് ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ എഡിറ്റേഴ്സ് ചോയ്സിലേക്ക് രണ്ടാം തവണയും ഫീച്ചര്‍ ചെയ്യപ്പെട്ട RecipeBook മലയാളിക്ക് മുഴുവന്‍ അഭിമാനമായി മാറുകയാണ്. കളമശേരി ടെക്നോളജി ഇന്നവേഷന്‍ സോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഗ്രിമ ഇന്‍ഫോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പ്രൊഡക്ടാണ് റെസിപ്പി ബുക്ക്.
മൊബൈല്‍ ആപ്പുകളുടെ റീച്ചും യൂസര്‍ ഇന്റര്‍ഫെയ്സ് പോലുളള ടെക്നോളജി ഘടകങ്ങളും സൂക്ഷ്മമായി പരിഗണിക്കുന്ന എഡിറ്റേഴ്സ് ചോയ്സില്‍ ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ കടുത്ത മത്സരം അതിജീവിച്ചാണ് റെസിപ്പി ബുക്ക് രണ്ടാം തവണയും ഫീച്ചര്‍ ചെയ്യപ്പെട്ടത്. ഇന്‍ഗ്രേഡിയന്റ്സിന്റെ ചിത്രങ്ങളെടുത്ത് ഫോണ്‍ കുലുക്കിയാല്‍ പാചകക്കുറിപ്പ് തയ്യാറാക്കി നല്കുന്ന ആപ്പ് ആണ് റെസിപ്പി ബുക്ക്. കൊച്ചി ശ്രീനാരായണഗുരു എന്‍ജിനീയറിംഗ് കോളജില്‍ ബാച്ച്മേറ്റ്സ് ആയിരുന്ന അനൂപ് ബാലകൃഷ്ണന്, നിഖില്‍, അരുണ്‍ രവി എന്നിവരാണ് വേറിട്ട ആശയം അവതരിപ്പിച്ചത്. 6 പേരില്‍ തുടങ്ങിയ കമ്പനി ഇന്ന് 40 ജീവനക്കാരില്‍ എത്തി നില്ക്കുന്നു.
റെസിപ്പി ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന പാചകക്കുറിപ്പിലൂടെ വീട്ടമ്മമാര്‍ക്ക് വരുമാനം കണ്ടെത്താനുളള അവസരവും RecipeBook ഒരുക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലും റെസിപ്പി ബുക്കിന് വലിയ സ്വീകരണം ലഭിക്കുന്നുണ്ടെങ്കിലും 70 ശതമാനവും ഇന്ത്യന്‍ യൂസേഴ്സാണ്. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് യുഎസ് ലോഞ്ചിംഗിന് തയ്യാറെടുക്കുന്നതിനിടെയാണ് എഡിറ്റേഴ്സ് ചോയ്സിലും RecipeBook വീണ്ടും ഇടംപിടിച്ചത്.