ESI-EPF തലവേദന ഇനിയില്ല, സ്ഥാപനങ്ങള്‍ക്ക് തുക തിരികെക്കിട്ടും, വീഡിയോ കാണുക

ESI-EPF ഉം തൊഴിലാളികളുടെ അവകാശമാണ്.എന്നാല്‍ ഇതിനായുള്ള പ്രീമിയം തുക അടയ്ക്കാന്‍ വ്യവസായികളോ സ്ഥാപനങ്ങളോ പലപ്പോഴും താല്‍പ്പര്യം കാണിക്കാറില്ല, അടച്ച തുക തിരികെ ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍, ചികിത്സ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ESI-EPF reimbursement പദ്ധതിയിലൂടെ തൊഴിലാളിക്ക് വേണ്ടി നിക്ഷേപിക്കുന്ന പ്രീമിയം സ്ഥാപനങ്ങള്‍ക്ക് തിരികെ ലഭിക്കും.

പ്രീമിയം തുക കൃത്യമായി അടച്ചാല്‍ തുകയുടെ സര്‍ക്കാരിന് തിരിച്ചു നല്‍കാനുള്ള ഓപ്ഷനുണ്ട്. ഇതിനായി 1-4-2017 ന് ശേഷം ഏതെങ്കിലും ചെറുകിട വ്യവസായ സ്ഥാപനം ഇഎസ്‌ഐ -ഇപിഎഫ് പരിധിയിലേക്ക് തൊഴിലാളികളെ കൊണ്ടു വന്നിട്ടുണ്ടെങ്കില്‍, അവരുടെ വിഹിതം അടച്ചിട്ടുണ്ടെങ്കില്‍ വ്യവസായ സ്ഥാപനം അടച്ച വിഹിതത്തിന്റ 75 ശതമാനം സര്‍ക്കാര്‍ തിരികെ നല്‍കും.

തൊഴിലാളിക്ക് വര്‍ഷത്തില്‍ പരമാവധി 10,000 രൂപയും സ്ഥാപനത്തിന് പരമാവധി 1 ലക്ഷം രൂപയുമാണ് ഇതിലൂടെ ലഭിക്കുക.3 വര്‍ഷം വരെ ESI-EPF reimbursement തുടരും. സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ പേരെ ഇഎസ്‌ഐ-ഇപിഎഫ് പരിധിയിലേക്ക് കൊണ്ടുവരാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ reimbursement പദ്ധതി പരിചയപ്പെടുത്തിയത്. സാമൂഹ്യ സുരക്ഷയുടെ ഭാഗമായി കുടുംബത്തിന്റെ ചികിത്സ, പെന്‍ഷന്‍, ലീവ് ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കാന്‍ കൂടി സാധിക്കും.വ്യവസായ സ്ഥാപനങ്ങള്‍ അടച്ച പേമെന്റ് റസീതിന്റെ നിശ്ചിത ഫോമും അപേക്ഷയും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിച്ചാല്‍ അര്‍ഹരായവര്‍ക്ക് 75 ശതമാനം തുക സര്‍ക്കാര്‍ തിരികെ നല്‍കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version