പ്രളയം നല്കുന്ന പാഠങ്ങളെന്ത്? അന്‍ഷു ഗുപ്തയ്ക്ക് പറയാനുള്ളത്
പ്രകൃതിക്ഷോഭങ്ങള്‍ നമുക്ക് സംഭവിക്കില്ലെന്ന് കരുതുന്നത് അബദ്ധമാണ്. ലോകത്ത് ഏത് കോണിലും പ്രകൃതിയുടെ താണ്ഡവം ഉണ്ടാവാം.അത് പ്രളയമായോ, ഭൂകമ്പമായോ വരാം. അതിജീവനത്തെക്കുറിച്ചും, ദുരന്തത്തിന്റെ ഇംപാക്റ്റ് പരമാവധി കുറയ്ക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ ചിന്തിക്കണ്ട സമയമാണിതെന്ന് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനയായ ഗൂഞ്ച് സ്ഥാപകന്‍ അന്‍ഷു ഗുപ്ത പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്തിന്റെ പ്രത്യേകത, നമ്മുടെ ഭൂപ്രകൃതി തന്നെയാണ്. നിറയെ നീര്‍ത്തടങ്ങളുണ്ട്. ഇന്ന് തോടുകളിലും, നദികളിലും, കടല്‍ തീരങ്ങളിലും പ്ളാസ്റ്റിക് മൂടിയിരിക്കുന്നു. വെയിസ്റ്റ് മാനേജ്മെന്റിന് ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്ല. ഇതിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ടെക്നോളജിക്കാകണം. മനുഷ്യന്റെ പ്രവൃത്തി ഭൂമിയെ പ്രകോപിപ്പിക്കുകയാണെന്നും അന്‍ഷു ഗുപ്ത ചൂണ്ടിക്കാട്ടി.കളമശ്ശേരി കിന്‍ഫ്രയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കാമ്പസില്‍ നടന്ന മീറ്റ് അപ് കഫെയില്‍ പങ്കെടുക്കാനെത്തിയ അന്‍ഷു ഗുപ്ത ചാനല്‍ ഐആം ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു.
Lessons learned during Kerala flood, watch Anshu Gupta , founder Goonj