പ്രളയത്തിനിടെ നഷ്ടമായ മുഴുവന്‍ സ്കൂള്‍- കോളേജ് സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകളും തിരികെ ലഭിക്കാന്‍ അദാലത്ത് നടത്തുന്നു. ആധാര്‍, സ്ഥലത്തിന്റെ ആധാരം, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ എല്ലാ രേഖകള്‍ അദാലത്തിലൂടെ വീണ്ടും കിട്ടും. ചാനല്‍ ഐആം ഡോട്ട് കോമിനോട് സംസാരിക്കവേ, സംസ്ഥാന ഇ- ഗവേണന്‍സ് മിഷന് മേധാവി മുരളീധരന് അദാലത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു. അദാലത്ത് നടത്തുന്ന സ്ഥലത്ത് ചെന്ന്, നിശ്ചിത അപേക്ഷാ ഫോമില്‍ അപ്ലൈ ചെയ്താല്‍ മതി.
ഐഐഐടിഎംകെ യുടെ സഹായത്തോടെയാണ് അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. സര്ഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിനൊപ്പം, ഇനി നഷ്ടമാകാത്ത തരത്തില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും ഒരു കോപ്പി സര്‍ക്കാര്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യും. കേന്ദ്ര ഐടി വകുപ്പിന്റെ ഡിജി ലോക്കര്‍ ടീമുമായി സഹകരിച്ചാണ് സര്‍ക്കാര്‍ രേഖകളുടെ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം ജനങ്ങളിലേക്ക് എത്തിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ്, സിവില്‍ സപ്ളൈസ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി നിരവധി സര്‍ക്കാര്‍ ഡിപാര്‍ട്ട്മെന്റുകളുടെ സഹകരണത്തോടെയാണ് അദാലത്ത്.