Startups must watch, Just a few steps to attain bank loans to start your Business

സംരംഭം തുടങ്ങുമ്പോഴും അത് മുന്നോട്ട് കൊണ്ടുപോകുമ്പോഴും നേരിടുന്ന വെല്ലുവിളിയായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത് ആവശ്യത്തിന് ഫണ്ടില്ല എന്നതാണ്.സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലോണുകളും നേടിയെടുക്കാന്‍ കഴിയാറില്ലെന്ന് പരാതിപ്പെടുമ്പോഴും അത്തരം സാഹചര്യങ്ങള്‍ വിജയകരമായി അതിജീവിച്ച ചിലരുണ്ട്. ചങ്ങനാശേരിയിലെ RAPPORT CAFE സ്ഥാപകന്‍ ശ്രീകാന്ത് തന്റെ സംരംഭം തുടങ്ങിയത്

ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള CGTMSE വായ്പ പദ്ധതി (മുദ്ര) വഴി ഈട് നല്‍കാതെ 9 ലക്ഷം രൂപ നേടിയാണ്. ലോണിനായി ബാങ്കിനെ ഐഡിയ ബോധിപ്പിക്കാനായാല്‍ ഇത് സാധ്യമാണെന്നാണ് ശ്രീകാന്ത് പറയുന്നത്. നമ്മുടെ സംരംഭത്തെക്കുറിച്ച് ബാങ്കിനെ കണ്‍വിന്‍സ് ചെയ്യാനായില്ലെങ്കില്‍ , കസ്റ്റമറെ എങ്ങനെ കണ്‍വിന്‍സ് ചെയ്യുമെന്ന് ശ്രീകാന്ത് ചോദിക്കുന്നു.ഓരോരുത്തരുട സംരംഭത്തിനും യോജിക്കുന്ന സബ്‌സിഡികള്‍ കണ്ടെത്തണം.

എംപ്‌ളോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബില്‍ 2 ലക്ഷം വരെ സബ്‌സിഡിയായി കിട്ടുന്നതിന്റെ കാര്യവും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ലോണും, സബ്‌സിഡിയും നേടിയെടുക്കാന്‍ പരിശ്രമവും ക്ഷമയും ആവശ്യമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version