ഗേറ്റഡ് ലിംവിംഗ് കോളനികള്‍, താമസക്കാര്‍ക്ക് പല സൗകര്യങ്ങളും നല്‍കുമെങ്കിലും അതിന്റെ മാനേജ്മെന്റ് വലിയ ഉത്തരവാദിത്വവും വെല്ലുവിളിയും നിറഞ്ഞതാണ്. ഫ്ളാറ്റുകളിലെയും അപ്പാര്ട്ട്മെന്റുുകളിലേയും റെന്റ് കള്ക്ഷന്, കോമണ്‍ ഫെസിലിറ്റി മാനേജ്മെന്റ്, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍, മെയിന്റനന്‍സ് ചാര്‍ജ്ജ് കളക്ഷന്‍, വിസിറ്റേഴ്സിനെ മാനേജ് ചെയ്യുന്ന ഉത്തരവാദിത്വം, സെക്യൂരിറ്റി മാനേജ്മെന്റെ, റെസിഡന്‍സിന്റെ കംപ്ലയിന്‍സ് തുടങ്ങി എല്ലാ കാര്യങ്ങളും അതാത് അസോസിയേഷനുകളാണ് മാനേജ് ചെയ്യുക. പലപ്പോഴും ഇത് ഹെക്ടിക് ടാസ്ക്കായി മാറുകയും ചെയ്യും. ഗേറ്റഡ് കമ്മ്യൂണിറ്റികളിലെ ഇന്റേണല്‍ മാനേജ്മെന്റിനായുള്ള ആപ്ലിക്കേഷനാണ് യൂണിറ്റി ലിവിംഗ്. വെബിലും മൊബൈലിലും അവൈലബിളാകുന്ന ആപ്ലിക്കേഷനാണിത്.
ഫ്ളാറ്റുകളിലെ വലിയ തലവേദന പിടിച്ച മാനേജ്മെന്റ് സംവിധാനം ഓട്ടോമേറ്റഡ് സര്‍വ്വീസാക്കി സിമ്പിളാക്കുകയാണ് യൂണിറ്റി ലിവിംഗ് ചെയ്യുന്നത്. കൊച്ചിയില്‍ തുടങ്ങി മുംബൈ പൂനെ എന്നീ ടയര്‍ വണ്‍ സിറ്റികളിലുള്പ്പെടെ 1000 ത്തിലധികം കോംപ്ലക്സുകളില്‍ യൂണിറ്റി ലിവിംഗ് ആപ്പ് ഇംപ്ലിമെന്റ് ചെയ്ത് കഴിഞ്ഞു. ഫ്ളാറ്റുകളും അപാര്‍ട്ട്മെന്റുകളും വാടകയ്ക്ക് കൊടുത്ത് വിദേശത്ത് കഴിയുന്നവര്‍ക്കും കാര്യങ്ങള്‍ ട്രാന്‍സ്പെരന്റായി കൈകാര്യം ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം.
സെക്യുയറായ പേമെന്റ് സെവിധാനത്തിനായി ലീഡിംഗ് ബാങ്കുകളുമായി ചേര്‍ന്ന് ഇവര്‍ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോമും ഒരുക്കികഴിഞ്ഞു. ksidc യില്‍ ഇന്‍ക്യുബേറ്റഡ് ആയ യൂണിറ്റി ലിവിംഗ് സ്റ്റാര്‍ട്ടപ്പ്, കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്റെ അടക്കം സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഫൗണ്ടര്‍ ജിതിന് ശ്രീധറും 20 പേരുമടങ്ങുന്ന സംഘമാണ് യൂണിറ്റി ലിവിംഗ് എന്ന ആശയത്തിന് പിന്നില്‍. എവിടെയൊക്കെ ഫ്ളാറ്റുകളും അപ്പാര്ട്ടുമെന്റുകളുമുണ്ടോ അവിടെയൊക്കെ ഗ്ലോബലി റെലവന്റായ ഈ ആപ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇതിന്റെ ഫൗണ്ടര്‍മാര്‍