From a startup to Kerala’s best SaaS product, the journey of SurveySparrow

ഇന്നത്തെ കോംപറ്റേറ്റീവ് എന്‍വയോണ്‍മെന്റില്‍ ഏത് ബിസിനസിനും അവശ്യമായ ടൂളാണ് ബിസിനസ് ഇന്റലിജന്‍സും, ഡാറ്റാ മാനേജ്മെന്റും പ്രഡിക്റ്റീവ് അനാലിസിസും. കസ്റ്റമേഴ്സ് റിവ്യൂവിനും കമ്പനികളുടെ സര്‍വ്വീസ് മെച്ചപ്പെടുത്താനുമടക്കം SaaS കമ്പനികള്‍ക്ക് ഇന്ന് വലിയ റോളാണുളളത്. കേരളത്തില്‍ നിന്നുളള SaaS പ്രൊഡക്ടുകളില്‍ മികച്ച മോഡലുകളില്‍ ഒന്നാണ് സര്‍വ്വെ സ്പാരോ എന്ന സ്റ്റാര്‍ട്ടപ്പ്.

108 രാജ്യങ്ങളിലായി 4500 കസ്റ്റമേഴ്‌സ് സര്‍വ്വെ സ്പാരോയ്ക്കുണ്ട്. ഫൗണ്ടര്‍ ഷിഹാബ് കൃത്യമായ ഹോംവര്‍ക്കോടെയാണ് കൊച്ചിയില്‍ കമ്പനി തുടങ്ങുന്നത്. അടൂര്‍ എഞ്ചനീയറിംഗ് കോളജില്‍ പഠിച്ചിറങ്ങി വേള്‍ഡ് ഫെയ്മസ് സാസ് കമ്പനി സോഹോയില്‍ ജോലി ചെയ്തു, പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പും ബില്യണ്‍ ഡോളര്‍ കമ്പനിയുമായ ഫ്രഷ് ഡെസ്‌ക്കിന്റെ ഫൗണ്ടര്‍ ഗിരീഷ് മാതൃഭൂതത്തോടൊപ്പം ചേര്‍ന്നു. എംപ്ലോയിസ് ഫീഡ് ബാക്ക് ടൂളിന്റെ സാധ്യത ലോകം മുഴുവന്‍ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് സര്‍വ്വെ സ്പാരോ എന്ന സ്റ്റാര്‍ട്ടപ്പ് ഉടലെടുത്തത്.

യാത്ര ചെയ്യുന്ന സമയത്ത് മൊബൈല്‍ ഫ്രണ്ട്‌ലിയല്ലാത്ത എന്‍ക്വയറി വന്നാല്‍ അറ്റന്‍ഡ് ചെയ്യില്ലായിരുന്നു. അവിടെ നിന്നാണ് മൊബൈല്‍ ഫ്രണ്ട്‌ലിയായ എംപ്ലോയി ഫീഡ്ബാക്ക് കളക്ഷന്‍ ടൂളിന് അവസരമുണ്ടെന്ന് ഷിഹാബ് മനസിലാക്കിയത്. എംപ്ലോയീ പള്‍സും എംപ്ലോയി എക്‌സ്‌പെക്ടേഷനും ഒക്കെ മനസിലാക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍മാരും മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനികളും കസ്റ്റമര്‍ സപ്പോര്‍ട്ട് കമ്പനികളുമാണ് സര്‍വ്വെ സ്പാരോയുടെ പ്രധാന കസ്റ്റമേഴ്‌സ്.

ഇന്ത്യയുടെ SaaS ഹബ്ബ് ചെന്നൈയിലാണെങ്കിലും അപാരമായ പാഷനുണെങ്കില്‍ ലോകത്ത് എവിടെ നിന്നും കസ്റ്റമേഴ്സിനെ ഡിസ്ട്രിബ്യൂട്ട് ചെയ്യാന്‍ ഇന്ന് കഴിയുമെന്ന് ഷിഹാബ് പറയുന്നു. 2025 ഓടെ SaaS മാര്‍ക്കറ്റില്‍ ഇന്ത്യയുടെ റവന്യൂ 10 ബില്യനിലെത്തുമെന്ന് ആത്മവിശ്വാസത്തോടെ ഷിഹാബ് പറയുന്നു. വലിയ സ്വപ്‌നങ്ങളും അതിന് വേണ്ടി പ്രയത്‌നിക്കാനുളള മനസുമാണ് ഈ യുവ എന്‍ട്രപ്രണറെ മുന്നോട്ടുനയിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version