സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്ക് ടെക്‌നോളജിയിലൂടെ അപ്‌ഗ്രേഡ് ചെയ്യാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് യൂണിവേഴ്‌സിറ്റി ലിങ്കേജ്. ടെക്‌നോളജിയിലൂടെ MSME കളെ മുന്നിലെത്തിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ പദ്ധതിച്ചിലവിന്റെ 50 ശതമാനം വരെയാണ് സബ്‌സിഡിയായി നല്‍കുക. പരമാവധി 10 ലക്ഷം രൂപ വരെ സംരംഭകന് സര്‍ക്കാരില്‍ നിന്ന് ലഭിക്കും.
രാജ്യത്തെ യൂണിവേഴ്‌സിറ്റികളും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായും ഐടിഐ, പോളിടെക്‌നിക്, എന്‍ജിനീയറിങ് കോളജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തുന്ന പദ്ധതിയാണിത്. ഇവിടെ നിന്നും ബിസിനസിന് ആവശ്യമായ ടെക്‌നോളജി സ്വന്തമാക്കുമ്പോള്‍ ചെലവഴിക്കേണ്ടി വരുന്ന തുകയുടെ ഒരു ഭാഗമാണ് സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുക. ചെറുകിട വ്യവസായങ്ങളെ സാങ്കേതികമായി അപ്‌ഗ്രേഡ് ചെയ്ത് കൂടുതല്‍ കോംപെറ്റിറ്റീവ് ആക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി.
കാര്‍ഷിക മേഖലയിലുള്‍പ്പെടെ മെച്ചപ്പെട്ട പ്രൊഡക്ടുകള്‍ ഉണ്ടാക്കുന്നതിനും വിതരണത്തിനും മികച്ച ടെക്‌നോളജി അനിവാര്യമാണ്. വാല്യൂ ആഡഡ് പ്രൊഡക്ടുകളുടെ ഉല്‍പാദനം ഉയര്‍ത്തുന്നതിന് പുറമേ കൂടുതല്‍ കസ്റ്റമേഴ്‌സിലേക്ക് എത്താനും സംരംഭകരെ ടെക്‌നോളജി സഹായിക്കും. കേരളത്തിന്റെ പരമ്പരാഗത തൊഴില്‍മേഖലയില്‍ അടക്കം പ്രയോജനം ചെയ്യുന്ന പദ്ധതി ഉല്‍പാദനമേഖലയ്ക്കും മുതല്‍ക്കൂട്ടാണ്.