2015 ലെ ഒരു മകരസംക്രാന്തി ദിനത്തില്‍ ഗംഗയുടെ കരയിലിരിക്കുമ്പോള് നദിയിലൂടെ ഒഴുകുന്ന വേസ്റ്റ് പൂക്കളില്‍ ശ്രദ്ധ പതിഞ്ഞതോടെയാണ് കാണ്‍പൂര്‍ സ്വദേശിയായ അങ്കിത് അഗര്‍വാള്‍ പുതിയ ആശയത്തെക്കുറിച്ച് ചിന്തിച്ചത്. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പൂക്കള്‍ ഉപയോഗശേഷം ശേഖരിച്ച് നദിയിലേക്കാണ് പുറന്തളളുന്നത്. പൂക്കളിലെ ടോക്സിക് കണ്ടെന്റുകള് കലര്‍ന്ന് നദികളിലെ വെളളം മലിനമാകുന്നതോടൊപ്പം മത്സ്യങ്ങള്‍ ഉള്‍പ്പെടെയുളള ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായി മാറും.
ഓരോ വര്‍ഷവും ഗംഗയിലേക്ക് 8 മില്യന്‍ ടണ്‍ വേസ്റ്റ് പൂക്കളാണ് ആരാധനാലയങ്ങളില്‍ നിന്നും മറ്റും പുറന്തളളുന്നത്. ഈ വെളളം തന്നെയാണ് കുടിക്കാനും ആളുകള്‍ ഉപയോഗിക്കുന്നത്. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടര്‍ ടെക്നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗും ഇന്നവേഷന്‍ മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് ഡിഗ്രിയുമുളള അങ്കിത്, സുഹൃത്ത് കരണ്‍ രസ്തോഗിയുമായി ചേര്‍ന്ന് പ്രശ്നത്തിന് സൊല്യൂഷന് തേടി യാത്ര തുടങ്ങി. ഉപയോഗശേഷം വേസ്റ്റായി മാറുന്ന പൂക്കള്‍ എങ്ങനെ റീപ്രൊസസ് ചെയ്യാമെന്നായിരുന്നു ചിന്ത. അതിനുളള അന്വേഷണമാണ് HelpUsGreen എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് നയിച്ചത്. യുഎന്‍ യംഗ് ലീഡര്‍ പുരസ്കാരമുള്‍പ്പെടെ ഈ യുവ സോഷ്യല്‍ എന്‍ട്രപ്രണറെ ഇതിനോടകം തേടിയെത്തിക്കഴിഞ്ഞു.
4.7 ടണ്ണോളം ഫ്ളവര്‍ വേസ്റ്റാണ് നിലവില്‍ ഓരോ ദിവസവും HelpUsGreen റീസൈക്കിള്‍ ചെയ്യുന്നത് . ഏഴ് മാസം നീണ്ട റിസര്ച്ചിനൊടുവില് വെര്‍മി കംപോസ്റ്റ് ആയിരുന്നു ആദ്യ പ്രൊഡക്ട്. ആരാധനാലയങ്ങളില്‍ നിന്ന് പൂക്കള്‍ കളക്ട് ചെയ്ത് പ്രൊസസിംഗ് നടത്തിയാണ് പ്രൊഡക്ടുകള്‍ ഉണ്ടാക്കുന്നത്. രണ്ടു പേരുമായി തുടങ്ങിയ കമ്പനിയില്‍ ഇന്ന് 100 ലധികം സ്ത്രീകള്‍ പൂക്കള്‍ വേര്‍തിരിക്കുന്നതും പ്രൊസസിംഗ് നടത്തുന്നതുമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഫ്ലോറ ഫോം എന്ന ലോകത്തിലെ ആദ്യ ബയോഡീഗ്രേഡബിള്‍ തെര്‍മോക്കോളും സുഗന്ധ തിരികളും ഫ്ളവര്‍ വേസ്റ്റില്‍ നിന്ന് HelpUsGreen നിര്‍മിക്കുന്നുണ്ട്.
കാണ്‍പൂരിന് സമീപം ഫാം റെന്റിനെടുത്ത് 72000 രൂപയുമായിട്ടാണ് അങ്കിത്തും കരണും ബിസിനസിന് തുടക്കമിട്ടത്. ഐഐടി കാണ്‍പൂരിലും ഐഐഎം കൊല്‍ക്കത്തയിലുമായിരുന്നു ഇന്‍കുബേഷന്‍. 2018 ലെ ഫോര്‍ബ്സ് 30 അണ്ടര്‍ 30 പട്ടികയില്‍ ഇവര്‍ ഇടംപിടിച്ചിരുന്നു. 2018 ലെ യുഎന്‍ യംഗ് ലീഡര്‍ പുരസ്കാരവും അങ്കിത്തിനെ
തേടിയെത്തി.