രാജ്യത്തെ MSME കള്‍ക്കായി 59 മിനിറ്റ് ലോണ്‍ പോര്‍ട്ടല്‍ വരുന്നു. അപേക്ഷിച്ച് 59 മിനിറ്റുകള്‍ക്കുളളില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണിത്. തത്വാധിഷ്ടിത അനുമതിയോടെയാണ് വായ്പ ലഭ്യമാക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് MSME സെക്ടറിനായി ഇതുള്‍പ്പെടെ 12 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. MSME കളുടെ ടെക്നോളജി അപ്ഗ്രഡേഷനായി രാജ്യത്തൊട്ടാകെ 20 ഹബ്ബുകളും 100 ടൂള്‍ റൂമുകളും സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്പനി ആക്ടുമായി ബന്ധപ്പെട്ട ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ സംവിധാനമൊരുക്കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
MSME സെക്ടറില്‍ ക്രെഡിറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വായ്പ ഏര്‍പ്പെടുത്തിയത്. GST രജിസ്റ്റേര്‍ഡ് MSME കള്‍ക്ക് വായ്പാ തുകയില്‍ 2 ശതമാനം പലിശയിളവ് ലഭിക്കും. എക്സ്പോര്‍ട്ടേഴ്സിന്റെ interest rebate 3 ല്‍ നിന്ന് 5 ശതമാനമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ MSMEകളില്‍ നിന്നുള്ള പര്‍ച്ചെയ്സ് പരിധി 20 ല്‍ നിന്നും 25 ശതമാനമാക്കി. MSME സംരംഭകര്‍ക്ക് മാര്‍ക്കറ്റ് ഉറപ്പാക്കി നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. ഇതില്‍ 3 ശതമാനം വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി അവരില്‍ നിന്ന് പര്‍ച്ചെയ്സ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
ഫാര്‍മ സെക്ടറിലെ MSME കള്‍ക്കായി പ്രത്യേക ക്ലസ്റ്റര്‍ രൂപീകരിക്കും. ഇതിന് വേണ്ടി വരുന്ന ചെലവിന്റെ 70 ശതമാനം സര്‍ക്കാര്‍ വഹിക്കും. തൊഴില്‍ നിയമങ്ങളും കേന്ദ്ര നിയന്ത്രണങ്ങളുമായും ബന്ധപ്പെട്ട ചില റിട്ടേണുകള്‍ വര്‍ഷത്തിലൊരിക്കല്‍ നല്കിയാല് മതി. ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ computerised random അലോട്ട്മെന്റിലൂടെ തീരുമാനിക്കും. എയര്‍ പൊല്യൂഷനും വാട്ടര്‍ പൊല്യൂഷനും ഒരു അനുമതി മതി. ഇത് സംബന്ധിച്ച റിട്ടേണുകള്‍ സെല്‍ഫ് സര്‍ട്ടിഫിക്കേഷനോടെ സ്വീകരിക്കും. Companies Act ലെ ചെറിയ നിയമലംഘനങ്ങള്‍ക്ക് കോടതിയില്‍ പോകാതെ പ്രശ്നപരിഹാരത്തിന് വഴിയൊരുക്കും. ഇതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് അവതരിപ്പിക്കാനാണ് പദ്ധതി