ലോകത്തെ ആദ്യ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വാര്‍ത്താ അവതാരകനുമായി Xinhua ന്യൂസ് ഏജന്‍സി. ചൈനയിലെ ലീഡിങ് വോയ്സ് സെര്‍ച്ച് എന്ജിന് കമ്പനിയായ Sogou വുമായി ചേര്‍ന്നാണ് Xinhua പുതിയ ടെക്നോളജി ഡെവലപ്പ് ചെയ്തത്. ക്ഷീണമോ തളര്‍ച്ചയോ ഇല്ലാതെ 24 മണിക്കൂറും 365 ദിവസവും തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുന്ന AI ആങ്കര്‍ മീഡിയ ഹൗസുകളുടെ പ്രൊഡക്ഷന്‍ കോസ്റ്റിലും ഗണ്യമായ കുറവ് വരുത്തും.
ഹ്യൂമന്‍ റീഡേഴ്സിന്റെ ചലനങ്ങള്‍ കൂട്ടിയിണക്കിയാണ് വെര്‍ച്വല്‍ ഇമേജിലൂടെ അവതാരകനെ സൃഷ്ടിച്ചത്. ശബ്ദത്തില്‍ ഭാവം വരുത്താനും ഫെയ്സ് മൂവ്മെന്റിനും മെഷീന് ലേണിംഗ് ടെക്നോളജി ഉപയോഗിച്ചു. മനുഷ്യരുടേതിന് സമാനമായ ചലനങ്ങള്‍ക്ക് സ്വാഭാവികത പകരാന്‍ കണ്ണുകള്‍ക്കും മൂവ്മെന്റ് നല്‍കിയിട്ടുണ്ട്. Live broadcasting വീഡിയോകള്‍ സ്വയം തിരിച്ചറിയാനും പ്രഫഷണല്‍ റീഡറെപ്പോലെ വാര്‍ത്തകള്‍ വായിക്കാനും ശേഷിയുണ്ടെന്ന് Xinhua വ്യക്തമാക്കി.
ഈസ്റ്റ് ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ നടന്ന വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ് AI ആങ്കറെ അവതരിപ്പിച്ചത്. അഡ്വാന്‍സ്ഡ് ടെക്നോളജിയിലൂടെ മാധ്യമരംഗത്ത് വരുന്ന മാറ്റത്തിന്റെ അടയാളമാണിതെന്ന് Xinhua അധികൃതര്‍ പ്രതികരിച്ചു. പ്രൊഡക്ഷന്‍ കോസ്റ്റ് കുറയ്ക്കുന്നതൊപ്പം മറ്റ് പല ചിലവുകളും ടെക്നോളജികളെ ആശ്രയിക്കുന്നതോടെ കുറയ്ക്കാനാകുമെന്ന് Xinhua ചൂണ്ടിക്കാട്ടി.