ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പ്രാക്ടിക്കല്‍ സൊല്യൂഷനുമായി ഒരു സ്റ്റാര്‍ട്ടപ്പ്. ക്ലീന്‍ ബ്രീത്തിങ്ങ് സൊല്യൂഷനുകള്‍ക്കായി ഹരിയാനയിലെ ഗുരുഗ്രാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Kurin Systems എന്ന സ്റ്റാര്‍ട്ടപ്പാണ് എയര്‍ പ്യൂരിഫയിങ് സൊല്യൂഷന്‍ അവതരിപ്പിക്കുന്നത്. World health Organization ന്റെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തെ ഏറ്റവും പൊല്യൂട്ടഡായ 20 സിറ്റികളില്‍ 14 ഉം ഇന്ത്യയിലാണ്. അതില്‍ തന്നെ ഒന്നാമത് ഡല്‍ഹിയാണ്. തിങ്ങിനിറഞ്ഞു താമസിക്കുന്ന ജനങ്ങളും വാഹനപ്പെരുപ്പവും നഗരത്തിന് താങ്ങാനാവുന്നതിലും അധികമാണ്. ദീപാവലി പോലുള്ള ഫെസ്റ്റിവ് സീസണുകളിലെ ഫയര്‍വര്‍ക്സും മറ്റും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

അന്തരീക്ഷ മലിനീകരണം ഇന്ത്യയിലെ 50 ശതമാനത്തോളം കുട്ടികളുടെ ശ്വാസകോശങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് Kurin Systems ന്റെ സൊല്യൂഷന്‍ കൂടുതല്‍ സോഷ്യലി റിലവന്റാകുന്നതും. 40 അടി ഉയരവും 20 അടി വീതിയുമുള്ള ‘City Cleaner’ എന്ന എയര്‍ പ്യൂരിഫയര്‍ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ടവര്‍ പരിധിയില്‍, 3 കിലോമീറ്റര്‍ ചുറ്റളവില്‍ 75,000 ആളുകള്‍ക്ക് ശുദ്ധവായു നല്‍കാന്‍ സാധിക്കും. ദിവസവും 32 മില്യണ്‍ ക്യൂബിക് മീറ്റര്‍ വായു ശുദ്ധികരിക്കാനുള്ള ശേഷിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിനായി പ്യൂരിഫയറില്‍ 360 ഡിഗ്രി ആംഗിളില്‍ 48 ഫാനുകള്‍ ഘടിപ്പിച്ച് 9 സ്റ്റേജുകളിലായി എയര്‍ ഫില്‍ട്ടറേഷന്‍ സെറ്റ് ചെയ്തിരിക്കുന്നു.

Highly Effective Particulate Arrestance (HEPA) ഫില്‍ട്ടര്‍ ഉപയോഗിച്ചാണ് വായു ശുദ്ധീകരിക്കുന്നത്. മലിനമായ വായു 99.99 ശതമാനവും ശുദ്ധീകരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സോളാര്‍ എനര്‍ജിയാണ് പ്യൂരിഫയര്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. എയര്‍ പ്യൂരിഫയറിനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ ഇതിലൂടെ കഴിയും. സോളാര്‍ പാനലുകള്‍ എല്ലാം തദ്ദേശീയമായി നിര്‍മിച്ചതുമാണ്. 1.75 മുതല്‍ 2 കോടി രൂപ വരെയാണ് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വേണ്ടി വരിക. World Intellectual Property Organization ന്റെ പേറ്റന്റും Kurin System ന് ലഭിച്ചിട്ടുണ്ട്.

ചൈനയിലെ സിയാനില്‍ 100 മീറ്റര്‍ വരുന്ന സ്‌മോഗ് ടവറാണ് ലോകത്തെ ഏറ്റവും വലിയ എയര്‍ പ്യൂരിഫയര്‍. 10 മില്യന്‍ ക്യുബിക് മീറ്റര്‍ ക്ലീന്‍ എനര്‍ജിയാണ് ഈ ടവര്‍ ഒരു ദിവസം നല്‍കുന്നത്. Kurin systems ഡെവലപ്പ് ചെയ്ത സൊല്യൂഷന്‍ 32 മില്യന്‍ ക്യുബിക് മീറ്റര്‍ ക്ലീന്‍ എയര്‍ നല്‍കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version