പഞ്ചസാരയ്ക്ക് മികച്ച ബദലായാണ് ശർക്കര കണക്കാക്കപ്പെടുന്നത്. ഇരുമ്പ്, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ശർക്കര ദഹനത്തിനും വിളർച്ച തടയുന്നതിനും ഏറെ നല്ലതാണ്. എന്നാൽ, ഇവയിൽ മാരകമായ വിഷാംശങ്ങൾ കലരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ ലഭിക്കുന്ന പല ഉൽപ്പന്നങ്ങളിലും വാഷിങ് സോഡ, മെറ്റാനിൽ യെല്ലോ, ചോക്ക് പൊടി എന്നിവ കലർത്തുന്നതായി നിരവധി ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു.

Jaggery purity test at home

ശർക്കരയ്ക്ക് ആകർഷകമായ സ്വർണ്ണനിറം നൽകാനാണ് ‘മെറ്റാനിൽ യെല്ലോ’ പോലുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നത്. ഇത്തരം മായം ചേർത്ത ശർക്കരയുടെ ഉപയോഗം വൃക്കകളെ തകരാറിലാക്കാനും ശരീരത്തിൽ വിഷാംശം നിറയാനും കാരണമാകുന്നു. വാഷിങ് സോഡ പോലുള്ള രാസവസ്തുക്കൾ കലർന്ന ശർക്കര കഴിക്കുന്നത് ദഹനത്തെ ബാധിക്കുന്നതിനൊപ്പം ഛർദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം. കൂടാതെ, ശർക്കര പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരാൻ ഇടയാക്കുന്നതായും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉൽപ്പാദന വേളയിലെ ശുചിത്വമില്ലായ്മയും ചില ഘട്ടങ്ങളിൽ ലെഡ് ഉൾപ്പെടെയുള്ള ലോഹങ്ങളുടെ സാന്നിധ്യവും ശുദ്ധമല്ലാത്ത ശർക്കരയെ അപകടകരമാക്കുന്നു. അമിതമായി നിറമുള്ള ശർക്കര ഒഴിവാക്കാനും ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങാനുമാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

മായം എങ്ങനെ തിരിച്ചറിയാം?
ശർക്കരയിൽ വാഷിങ് സോഡയോ ചോക്ക് പൊടിയോ ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്ന രീതിയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വിശദീകരിക്കുന്നു. ഇതിനായി ഒരു ടെസ്റ്റ് ട്യൂബിലോ ചെറിയ ഗ്ലാസ് പാത്രത്തിലോ രണ്ട് ഗ്രാം പൊടിച്ച ശർക്കര എടുക്കുക. അതിലേക്ക് അല്പം ഹൈഡ്രോക്ലോറിക് ആസിഡ് (Hydrochloric acid) ചേർക്കുക. ശർക്കര ശുദ്ധമാണെങ്കിൽ മാറ്റങ്ങളൊന്നും സംഭവിക്കില്ല. എന്നാൽ ശർക്കരയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ അതിൽ കുമിളകൾ (Bubbles) പ്രത്യക്ഷപ്പെടും. ശർക്കരയിലുള്ള ബേക്കിംഗ് സോഡയോ വാഷിങ് സോഡയോ ആസിഡുമായി പ്രവർത്തിച്ച് കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നതാണ് ഈ കുമിളകൾക്ക് കാരണം.

Jaggery may contain harmful Metanil Yellow or Washing Soda. Learn how to identify pure jaggery and perform a simple bubbling test to check for chemicals

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version