സര്‍വ്വീസ് ഇന്‍ഡസ്ട്രിക്ക് വലിയ ഡിമാന്റുളള കാലമാണിത്. പ്രത്യേകിച്ച് ഇന്റഫ്രാസ്ട്രക്ചര്‍, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍. കോണ്‍ക്രീറ്റ് മെറ്റീരിയല്‍സ് വാടകയ്ക്ക് നല്കുന്ന സംരംഭത്തിന് ഇന്ന്് വലിയ സാധ്യതകളാണുളളത്. വമ്പന്‍ മുതല്‍മുടക്കില്ലാതെ തുടങ്ങാന്‍ കഴിയുമെന്നതും ഈ സംരംഭത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഉചിതമായ സ്കീമുകളില്‍ സമീപിച്ചാല്‍ വായ്പയും സബ്സിഡിയും ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി വിപുലമായി തന്നെ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയും.
സര്‍വ്വീസ് ഇന്‍ഡസ്ട്രിയായിട്ടാണ് ഈ സംരംഭത്തെ കണക്കാക്കുക. അതുകൊണ്ടു തന്നെ പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാം പോലുളള സ്കീമുകളില്‍ ഉള്‍പ്പെടെ ഇത്തരം പ്രൊജക്ടുകള്‍ക്ക് വായ്പ ലഭിക്കും. 10 ലക്ഷം രൂപ വരെ കോസ്റ്റ് വരുന്ന പ്രൊജക്ടാണ് ആലോചിക്കുന്നതെങ്കില്‍ PMEGP സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഗ്രാമപ്രദേശങ്ങളില്‍ SC/ST, OBC വിഭാഗങ്ങളോ, വനിതകളോ വിമുക്തഭടന്മാരോ ഭിന്നശേഷിയുളളവരോ ആണെങ്കില്‍ പദ്ധതിച്ചിലവിന്റെ 35 ശതമാനം വരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും.
ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായും അതിന്റെ സബ് ഓഫീസുകളുമായും ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായും ഖാദി കമ്മീഷനുമായും ബന്ധപ്പെട്ടാല്‍ സ്കീമിന് അപേക്ഷ നല്‍കാം. ഓണ്ലൈനായായും അപേക്ഷിക്കാന്‍ സൗകര്യമുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് സ്കീമും ഇത്തരം സംരംഭങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. കുറഞ്ഞത് രണ്ടു പേര് വേണമെന്നതാണ് ഈ സ്കീമിലെ പ്രധാന നിബന്ധന. പരമാവധി 10 ലക്ഷം രൂപ വരെ ഈ സ്കീമിലും വായ്പ ലഭിക്കും. എംപ്ലോയ്മെന്റ് രജിസ്ട്രേഷന് വേണമെന്നും പ്രായം 45 വയസില്‍ താഴെയാകണമെന്നും നിബന്ധനയുണ്ട്. പലിശനിരക്ക് ബാങ്കുകള്‍ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന്, വനിതാ വികസന കോര്പ്പറേഷന്, പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്പ്പറേഷന് തുടങ്ങിയവ വഴിയും സ്കീമിലേക്ക് അപേക്ഷ നല്‍കാം.
More T S chandran