ലിയിലും ബിസിനസിലും ബ്രേക്കെടുത്ത് തിരിച്ചു വരുന്നവര്‍ പലപ്പോഴും പെര്ഫോമന്സിനെക്കുറിച്ചും മത്സരക്ഷമതയെക്കുറിച്ചും ആശങ്കപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ജോലിയില്‍ തിരികെ വരുന്നത് കോണ്‍ഫിഡന്‍സോടു കൂടിയാകണമെന്നില്ല. തിരിച്ചെത്തുമ്പോള്‍ കരിയറിന് വാല്യു ആഡ് ചെയ്യാനുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന് മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന് മനോഹര്‍ പറയുന്നു. (വീഡിയോ കാണാം)
ജീവിതം മുഴുവന്‍ ഒരേ ജോലി ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല. കരിയറിലെ ബ്രേക്ക് തെറ്റായി പോയെന്ന് ഒരിക്കലും കരുതരുത്. മനസ്സില്‍ ഒരു ക്ലാരിറ്റി വേണം, എന്തിനായിരുന്നു ബ്രേക്കെടുത്തത്, അതുകൊണ്ട് ഉണ്ടായ നേട്ടങ്ങള്‍, അപ്ഡേഷന്, പഠനം ഇവയൊക്കെയാണ് ഹൈലൈറ്റ് ചെയ്യേണ്ടത്.
ടെക്നോളജി ബാക്ക്ഗ്രൗണ്ടിലുള്ളവര് ബ്രേക്കെടുത്ത് തിരിച്ചു വരുമ്പോള്‍ പലപ്പോഴും ആശങ്കപ്പെടുന്നത് പുതിയ മാറ്റങ്ങളെക്കുറിച്ചാണ്. റിലവന്റായിരിക്കുകയെന്നതാണ് ചെയ്യേണ്ട കാര്യം. അപ്പോള്‍ ഇന്ഡസ്ട്രിയിലെ മാറ്റങ്ങളെക്കുറിച്ച് നമ്മള് അപ്ഡേറ്റഡായിരിക്കും. പുതിയ കാര്യങ്ങള്‍ എക്സ്പിരിമെന്റ് ചെയ്യാനും കരിയര്‍ ബ്രേക്ക് കോണ്‍ഫിഡന്‍സ് തരും. അക്വയറിംഗ് സ്കില്ലും, ഫീല്‍ഡിലെ പുതിയ മാറ്റങ്ങളും കരിയറിലെ അപ്ഗ്രഡേഷനും ജീവിതത്തിലെ വ്യൂ മാറ്റാനും ഇത് സഹായമാകും.