അഥിതി ഗുപ്ത ഫൗണ്ടറായ menstrupedia വ്യത്യസ്തമാകുന്നത് അതിന്റെ സാമൂഹിക ദൗത്യത്തിലാണ്. അന്ധവിശ്വാസത്താല്‍ ചുറ്റപ്പെട്ട മെന്‍സ്ട്രേഷനെക്കുറിച്ച് പെണ് ജീവിതങ്ങള്‍ക്ക് അവബോധം നല്‍കാനുള്ള ഗൈഡ് ലൈന്‍ തുടങ്ങിയ വുമണ്‍ എന്‍ട്രപ്രണര്‍. 90 കളുടെ തുടക്കത്തില്‍, ജാര്‍ഖണ്ഡിലെ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച അതിഥി മെന്‍സസിനെ നേരിട്ടത് സമൂഹം അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങളോടെയായിരുന്നു.
കടയില്‍ നിന്നും നാപ്കിന് വാങ്ങുന്നത് അപമാനമുണ്ടാക്കുമെന്ന് കരുതിയ കുടുംബം. സ്വന്തം പിതാവിനോട് പോലും താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയാന്‍ കഴിയുമായിരുന്നില്ല. പിന്നെ ആ ദിവസങ്ങളിലെ തൊട്ടുകൂട്ടായ്മയും. അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ തിസീസ് പ്രൊജക്ടിന്റെ ഭാഗമായാണ് അതിഥി മെന്സ്ട്രേഷണല് ഹെല്‍ത്തും ഹൈജീനും പഠനവിഷയമാക്കുന്നത്. മെന്‍സ്ട്രേഷനെ കുറിച്ചുള്ള അറിവില്ലായ്മയും കമ്മ്യൂണിക്കേഷനിലുള്ള അപര്യാപ്തതകളും അഥിതിയെ അമ്പരപ്പിച്ചു.
പിന്നീട് മൂന്ന് വര്‍ഷം e-learning ഇന്ഡയ്ട്രിയില് ജോലി ചെയ്ത എക്സ്പീരിയന്‍സുമായി അഥിതി സുഹൃത്തായ തുഹീനുമായി ചേര്‍ന്ന് 2012ല്‍ മെന്സ്ട്രൂപീഡിയ ലോഞ്ച് ചെയ്തു. കോമിക് കഥകളിലൂടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും മെന്സ്േ്രടഷനെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് മെന്സ്ട്രൂപീഡിയ.
ഇന്ത്യയിലെ 500ഓളം സ്കൂളുകളില്‍ ടീം മെനുസ്ട്രപോഡിയ ഡിസൈന്‍ ചെയ്ത മെനുസ്ട്രോപോഡിയ കോമിക് -കംപ്ളീറ്റ് ഗൈഡ് ഓണ്‍ പിരീഡ്സ് ഇന്ന് ഉപയോഗിക്കുന്നു. കൂടാതെ നേപ്പാള്‍, സൗത്ത് അമേരിക്ക, നൈജീരിയ എന്നിവിടങ്ങളിലും ഈ സ്റ്റോറികള്‍ക്ക് ഡിമാന്റുണ്ട്. പല സ്കൂളുകളും മെന്സ്ട്രൂപീഡിയ ബുക്ക് കരിക്കുലത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. പിരീഡ്സിനെക്കുറിച്ച് കുട്ടികളോട് നാണം മാറ്റിവെച്ച് പറഞ്ഞുകൊടുക്കാന്‍ പേരന്റ്സ് തയ്യാറാകുന്ന കാലത്തേ, പെണ്‍ശരീരം സ്വാതന്ത്ര്യം നേടുകയുള്ളൂ എന്നാണ് അതിഥിയും മെന്സ്ട്രൂപീഡിയയും പങ്കുവെയ്ക്കുന്ന കാഴ്ചപ്പാട്.
Menstrupedia, founded by Aditi Gupta is unique in its social mission. This woman entrepreneur’s startup is a guideline to impart awareness on menstruation for girls which is enwrapped in superstition. Born in to a middle class family in Jharkhand, Aditi incurred menstruation with all confinements imposed by the society in the early 90s. She belonged to a family which believed it a disgrace to buy napkin from shop. Aditi’s study on menstruation health and hygiene started for her thesis at National Research Institute Ahmedabad. With 3 years of e-learning industry experience, Aditi with friend Tuhin Paul started Menstrupedia in 2012. Menstrupedia renders awareness for girls on menstruation which is enwrapped by superstition. Over 500 schools across India use Menstrupedia designed comic guides on periods. Aditi believes women will be liberated only when family prepared to talk openly on menstruation to girls.