രാജ്യത്തെ ഏറ്റവും വലിയ ഇന്നവേഷന്‍ സ്പേസ് കൊച്ചിയില്‍ ഒരുങ്ങുകയാണ്. ഈ മാസം 13 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കളമശ്ശേരിയിലുള്ള ടെക്കനോളജി ഇന്നവേഷന്‍ സോണിലെ ഇന്റഗ്രേറ്റഡ് സ്പേസ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ടെക്കനോളജി സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തിന് ചുക്കാന്‍ പിടിക്കുന്ന കേരള സ്റ്റാര്‍പ് മിഷനെ സംബന്ധിച്ച് 13 ഏക്കറിലധികം വരുന്ന ടെക്കനോളജി ഇന്നവേഷന്‍ സോണിലെ ഇന്‍കുബേഷന്‍ ക്യാംപസിലാണ് 1.8 ലക്ഷം സ്ക്വയര്‍ ഫീറ്റീല് അത്യാധുനിക സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഇന്‍കുബേഷന്‍, അക്സിലറേഷന്‍, എമേര്‍ജിംഗ് ടെക്കനോളജിയിലെ സെന്റര്‍ ഓഫ് എക്സലെന്‍സ് എന്നിവയ്ക്കുള്ള സ്പേസാണിവിടെയുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനും ആക്സിലറേറ്റ് ചെയ്യാനും സഹായിക്കുന്ന ഹൈക്വാളിറ്റി ഇന്‍ഫ്രാസ്ട്രക്ചറും ടെക്കനോളജി സപ്പോര്‍ട്ടുമാണ് സര്‍ക്കാര്‍ ഇവിടെ ഉറപ്പാക്കുന്നത്.
മുഴുവന്‍ ഘട്ടങ്ങളും കഴിയുന്പോള്‍ ഏതാണ്ട് 5 ലക്ഷത്തിലധികംസ്ക്വയര് ഫീറ്റ് ബില്‍റ്റപ് ഏരിയിലാകും ഇന്‍കുബേഷന്‍ ഫെസിലിറ്റികള്‍. ഇതോടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഏറ്റവും വലിയ വര്‍ക്ക്- ലിവ്-പ്ലേ സ്പേസായി ഈ ടെ്കകനേളജി ഇന്നവേഷന്‍ സോണ്‍ മാറും. ഇപ്പോള്‍ TIZലുള്ള KSUM സ്റ്റാര്‍ട്ടപ്പുകള്‍, IIITMK-മേക്കര്‍ വില്ലേജ് ഇന്‍കുബേഷന്‍ സ്പേസ്, ഹാര്ഡ്വെയര് സ്റ്റാര്ട്ടപു