With Google’s Project Soli all you need to show is hand gesture

ടെക്‌നോളജിയില്‍ അസാധ്യമെന്ന് തോന്നുന്ന പരീക്ഷണങ്ങളിലാണ് Google. സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുളള ഡിവൈസുകള്‍ കൈയുടെ ചലനങ്ങള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന പുതിയ രീതിയാണ് ഇപ്പോള്‍ Google പരീക്ഷിക്കുന്നതിലൊന്ന്. പ്രൊജക്ട് സോളി എന്ന റിസര്‍ച്ച് ആക്ടിവിറ്റിക്ക് 2015 ലാണ് Google തുടക്കമിട്ടത്. റഡാര്‍ ടെക്‌നോളജിയിലൂടെ ഇന്ററാക്ഷന്‍ സെന്‍സറുകള്‍ ബില്‍ഡ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഹ്യൂമന്‍ ഹാന്‍ഡ്‌സിന്റെ മൈക്രോമോഷന്‍ പോലും ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നത് ഇറര്‍ഫ്രീ ഫംഗ്ഷനിങ് ഉറപ്പുനല്‍കും. റഡാര്‍ ബീമില്‍ നിന്നും ത്രീ ഡയമെന്‍ഷണല്‍ സ്‌പെയ്‌സില്‍ മോഷന്‍ ക്യാപ്ചര്‍ ചെയ്യുന്ന സോളി സെന്‍സറുകളാണ് ടച്ച്‌ലെസ് ഫംഗ്ഷനുകള്‍ക്കും ഫീച്ചറുകള്‍ക്കും വഴിയൊരുക്കുന്നത്. ഇപ്പോഴുളളതില്‍ നിന്നും ഉയര്‍ന്ന പരിധിയില്‍ സോളി സെന്‍സറുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ യുഎസ് റെഗുലേറ്റേഴ്‌സായ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ Google ന് അനുമതി നല്‍കിക്കഴിഞ്ഞു.

ഇന്നവേറ്റീവായ ഡിവൈസ് കണ്‍ട്രോളിങ് ഫീച്ചര്‍ സാധാരണക്കാര്‍ക്കും പ്രയോജനകരമാകുമെന്ന് വിലയിരുത്തിയാണ് അനുമതി. കൈകളുടെ ചെറിയ ചലനങ്ങളിലൂടെ സ്മാര്‍ട്ട് വാച്ചുകളും മ്യൂസിക് സിസ്റ്റത്തിന്റെ വോളിയവും ഉള്‍പ്പെടെ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയും. ഫാബ്രിക് മെറ്റീരിയലുകള്‍ക്കുളളിലും കടന്നുചെല്ലാന്‍ ശേഷിയുളളതിനാല്‍ ഫോണുകള്‍ പോക്കറ്റിലിട്ടാലും സിഗ്നല്‍ വര്‍ക്ക് ചെയ്യും. മൊബൈല്‍ ടെക്‌നോളജി ഡെവലപ്പ് ചെയ്യാനുളള ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി പ്രൊജക്ട്‌സ് ഗ്രൂപ്പാണ് ആശയത്തിന് പിന്നില്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version